ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് ലഭിക്കുമോ? സത്യം അറിയാം

By Web Team  |  First Published Jan 8, 2024, 11:51 AM IST

'സ്റ്റുഡന്‍റ് ലാപ്ടോപ്‌സ് സപ്പോര്‍ട്ട്' എന്ന പേരില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ സൗജന്യ ലാപ്ടോപ് നേടാം എന്നാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്

A Message with a link is circulating on social media claiming to offer free laptops to students here is the truth fact check jje

ദില്ലി: രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും തൊഴിലെടുക്കുന്ന യുവതീയുവാക്കള്‍ക്കും സൗജന്യ ലാപ്ടോപുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു എന്ന പ്രചാരണം കൊവിഡ് മഹാമാരിക്കാലത്ത് വ്യാപകമായിരുന്നു. പഠനം ഓണ്‍ലൈന്‍ ക്ലാസ് മുറികളിലേക്കും ജോലി വര്‍ക്ക് ഫ്രം ഹോം മാതൃകയിലേക്കും മാറിയതോടെയായിരുന്നു പ്രചാരണം സജീവമായത്. അന്ന് സോഷ്യല്‍ മീഡിയയിലെ സന്ദേശങ്ങള്‍ക്ക് പിന്നാലെപോയി സൗജന്യ ലാപ്ടോപിനായി ശ്രമിച്ചവരെല്ലാം വഞ്ചിക്കപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ വീണ്ടും വ്യാപകമായിരിക്കുകയാണ് സൗജന്യ ലാപ്ടോപ് പദ്ധതിയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശം. ഈ സാഹചര്യത്തില്‍ ഇതിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

Latest Videos

'സ്റ്റുഡന്‍റ് ലാപ്ടോപ്‌സ് സപ്പോര്‍ട്ട്' എന്ന പേരില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് നേടാം എന്നാണ് വാട്‌സ്ആപ്പിലും ട്വിറ്ററിലും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. 'സ്റ്റുഡന്‍റ് ലാപ്ടോപ് പദ്ധതി 2024നായുള്ള അപേക്ഷ ഫോം ഇപ്പോള്‍ ലഭ്യമാണ്. സ്വന്തമായി ലാപ്ടോപുകള്‍ വാങ്ങാന്‍ കെല്‍പില്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഈ പദ്ധതി. 2024ല്‍ പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സൗജന്യ ലാപ്ടോപുകള്‍ ലഭിക്കും. ലാപ്ടോപ് ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്നുമാണ് വൈറല്‍ സന്ദേശത്തില്‍ പറയുന്നത്. 

ട്വിറ്റര്‍ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് നല്‍കുന്നതായുള്ള പ്രചാരണം വ്യാജമാണ്. ഫേക്ക് വെബ്സൈറ്റിന്‍റെ ലിങ്കാണ് പ്രചരിക്കുന്നത് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. തെറ്റായ ഈ വെബ്സൈറ്റിന് വ്യക്തിവിവരങ്ങള്‍ ആരും കൈമാറരുത് എന്ന് പിഐബി അഭ്യര്‍ഥിച്ചു. സൗജന്യ ലാപ്ടോപ് പദ്ധതികളെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ മുമ്പും വ്യാപകമായിരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. 

A Message with a link is circulating on social media claiming to offer free laptops for youth & to click on the provided link to book it, asking for personal details.

💠The circulated link & the message are

💠Be cautious while sharing personal information pic.twitter.com/y3IX9TlKKz

— PIB Fact Check (@PIBFactCheck)

Read more: മധ്യപ്രദേശില്‍ സാന്‍റാക്ലോസിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കത്തിച്ചു എന്ന പ്രചാരണം വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image