കേരള പത്രപ്രവര്‍ത്ത യൂണിയൻ മുൻ പ്രസിഡന്‍റ് പിഎൻ പ്രസന്നകുമാര്‍ അന്തരിച്ചു, പൊതുദര്‍ശനം ഇന്ന് 

By Web Desk  |  First Published Jan 5, 2025, 6:43 AM IST

മുതിർന്ന കോണ്‍ഗ്രസ് നേതാവും കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡന്റുമായിരുന്ന പി എൻ പ്രസന്നകുമാർ അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം


കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവും കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡന്റുമായിരുന്ന പി എൻ പ്രസന്നകുമാർ അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വീക്ഷണം പത്രത്തിന്‍റെ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്ന പ്രസന്നകുമാര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്‍റെ വര്‍ക്കിംഗ് കമ്മിറ്റി അംഗവും ട്രഷററുമായി പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിൽ അംഗം കെപിസിസി നിര്‍വാഹക സമിതി അംഗം എന്നി നിലകളിലും പ്രവർത്തിച്ചു. ഭൗതിക ശരീരം ഇന്ന് രാവിലെ വീക്ഷണം കൊച്ചി ഓഫീസിലും വൈകിട്ട്  എറണാകുളം പ്രസ് ക്ലബ്ബിലും എറണാകുളം ഡിസിസി ഓഫീസിലും പൊതു ദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 11 ന് പച്ചാളം പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.

Latest Videos

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

 

click me!