ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇത്
ഹൈദരാബാദ്: മമ്മൂട്ടി, ജീവ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ യാത്ര 2 എന്ന തെലുങ്ക് ചിത്രം ഫെബ്രുവരി 8നാണ് റിലീസായത്. വെള്ളിയാഴ്ച ഇറങ്ങുന്ന രവിതേജയുടെ ഈഗിളുമായി ഒരു ക്ലാഷ് ഒഴിവാക്കിയാണ് ചിത്രം വ്യാഴാഴ്ച എത്തിയത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന യാത്ര 2 തെലുങ്ക് വിപണിയില്‍ മാത്രമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ വിവരം പുറത്ത് എത്തിയിരിക്കുന്നു.
സംവിധായകൻ മഹി വി രാഘവിൻ്റെ യാത്ര 2 2019 ലെ യാത്ര എന്ന ചിത്രത്തിൻ്റെ സീക്വലാണ്. മമ്മൂട്ടി, ജീവ എന്നിവര്‍ക്ക് പുറമേ രാജീവ് കുമാർ അനീജ, മഹേഷ് മഞ്ജരേക്കർ, സുസൈൻ ബെർണർട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇത്. മുൻ ചിത്രം അദ്ദേഹത്തിൻ്റെ പിതാവ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. 2024 ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് വര്‍ഷനാണ് ഇത് കൂടി കണക്കിലെടുത്താണ് ചിത്രത്തിന്‍റെ റിലീസ്.
ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ച ചിത്രം ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ആദ്യ വ്യാഴാഴ്ച, യാത്ര 2 ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏകദേശം 2.20 കോടിയുടെ ബിസിനസ്സ് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രം ലോകമെമ്പാടുമായി ഏകദേശം 6 മുതൽ 8 കോടി വരെ ഗ്രോസ് നേടി.
തെലുങ്ക് സിനിമകളില്‍ 2024-ലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ദിന ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ നോക്കിയാല്‍ മഹേഷ് ബാബുവിൻ്റെ ഗുണ്ടൂർ കാരം ഒന്നാം ദിവസം 80 കോടി ഗ്രോസ് നേടി പട്ടികയിൽ ഒന്നാമതാണ്. ഈ വർഷത്തെ ആദ്യത്തെ സ്ലീപ്പർ ഹിറ്റായ ഹനുമാൻ 24.5 കോടി ഗ്രോസ് നേടി രണ്ടാം സ്ഥാനത്താണ്. 7.8 കോടിയുടെ ഗ്രോസ് ബിസിനസുമായി നാ സാമി രംഗ മൂന്നാം സ്ഥാനത്തെത്തി. യാത്ര 2-ൻ്റെ ഔദ്യോഗിക നമ്പറുകൾ അത് നാലാമത്തെ ഉയർന്ന ഓപ്പണറായി എത്തും എന്നാണ് വിവരം.
നയന്‍താരയും അല്ലു അര്‍ജുനും തമ്മില്‍ ശത്രുതയോ; കാരണം അന്ന് അവാര്‍ഡ് വേദിയില്‍ സംഭവിച്ചതോ?
റിലീസ് ചെയ്ത് ഒരു മാസം കഴിയും മുന്‍പ് ഒടിടിയില്‍ എത്തി മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരം'