ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കൂ; അറിയാം ഗുണങ്ങള്‍

By Web Desk  |  First Published Jan 15, 2025, 4:41 PM IST

രോഗപ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചിയ വിത്തുകളും ഫൈബറും വിറ്റാമിനുകളും, ധാതുക്കളും, ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും, ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ്. 

What happens when you add soaked chia seeds to orange juice

സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സിയുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ് ഓറഞ്ച്. രോഗപ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചിയ വിത്തുകളും ഫൈബറും വിറ്റാമിനുകളും, ധാതുക്കളും, ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും, ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ്. 

ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

Latest Videos

1. നിര്‍ജ്ജലീകരണം 

ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. 

2. പോഷകങ്ങളെ ആഗിരണം ചെയ്യും

ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, പ്രോട്ടീന്‍, കാത്സ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് ചിയാ വിത്തുകള്‍. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ് ഓറഞ്ച്. അതിനാല്‍ ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് കുതിര്‍ത്ത് കുടിക്കുന്നത് പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കും. 

3. ദഹനം 

നാരുകളാല്‍ സമ്പന്നമാണ് ചിയാ വിത്തും ഓറഞ്ചും. അതിനാല്‍ ഓറഞ്ച് ജ്യൂസില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് മാറ്റാനും ദഹനം മെച്ചപ്പെടാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. പ്രമേഹം 

ഫൈബര്‍ ഉള്ളതിനാല്‍ ഓറഞ്ച്- ചിയ സീഡ് പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. രോഗ പ്രതിരോധശേഷി  

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഓറഞ്ച്- ചിയാ സീഡ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

6. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച്- ചിയാ സീഡ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും ഒരു ടീസ്പൂണ്‍ ഇഞ്ചി പൊടി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

youtubevideo
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image