നടന്റെ പ്രതിഫലം 60 കോടി, ബജറ്റ് 300 കോടി, മൂന്ന് ദിവസത്തിൽ നേടിയത് ഇരട്ടി! 'കൽക്കി' വീഴുമോ ?

By Web Team  |  First Published Sep 30, 2024, 8:01 PM IST

സെപ്റ്റംബർ 27നാണ് ദേവര റിലീസ് ചെയ്തത്.


പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ദേവര. ജനത ​ഗ്യാരേജ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ച ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. സൂപ്പർ സംവിധായകനും സൂപ്പർ നടനും ഒന്നിച്ചാൽ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതുമില്ല. അത് അന്വർത്ഥമാക്കുന്ന പ്രകടനമായിരുന്നു റിലീസ് ദിനം മുതൽ ദേവര ബോക്സ് ഓഫീസിൽ അടക്കം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത മൂന്ന് ദിവസത്തെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

ബോക്സ് ഓഫീസിൽ 80 ശതമാനം റിക്കവറിയോടെ 304 കോടിയാണ് ആ​ഗോളതലത്തിൽ ഇതുവരെ ദേവര നേടിയിരിക്കുന്നത്. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യദിനം 172 കോടിയായിരുന്നു ആ​ഗോള കളക്ഷൻ. കേരളത്തിൽ നിന്നും 90 ലക്ഷം രൂപയാണ് ഇതുവരെ ദേവര നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.  ചിത്രം തെലുങ്ക് റീജിയനിൽ 87.69 കോടി നേടിക്കൊണ്ട് മികവ് പുലർത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയോടെ തിയറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി നാലാം ദിനവും ചിത്രം മുന്നേറുകയാണ്. 

Latest Videos

undefined

അതേസമയം, 300 കോടിയാണ് ദേവരയുടെ ബജറ്റ് എന്നാണ് പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. ജൂനിയർ എൻടിആറിന്റെ പ്രതിഫലം 60 കോടി രൂപയാണ്. നായിക കഥാപാത്രത്തെ അവതരിപ്പിച്ച ജാൻവി കപൂറിന്റെ പ്രതിഫലം 3.5 കോടിയും. സേഫ് അലിഖാന് ഏകദേശം പത്ത് കോടിയാണ് പ്രതിഫലം എന്നും കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നു. 

പിറക്കുമോ ഒരിക്കൽക്കൂടി ആ രഘുനാഥ് പാലേരി മാജിക്ക് ? ആകാംഷയുണർത്തി 'ഒരു കട്ടിൽ ഒരു മുറി' ട്രെയിലർ

സെപ്റ്റംബർ 27നാണ് ദേവര റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് ചിത്രം എത്തിയത്. അനിരുദ്ധ് ആണ് സം​ഗീതം ഒരുക്കിയത്.  'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഇതിനിടെ ദേവര, കൽക്കിക്ക് വെല്ലുവിളിയാകുമെന്നാണ് പറയപ്പെടുന്നത്. ആ​ഗോളതലത്തിൽ 1054 കോടി ആയിരുന്നു കൽക്കി നേടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

tags
click me!