18-ാം ദിനം, വീണ്ടും ആ സുവര്‍ണ്ണ നേട്ടത്തില്‍ ടൊവിനോ! പ്രഖ്യാപനവുമായി 'എആര്‍എം' നിര്‍മ്മാതാവ്

By Web Team  |  First Published Sep 29, 2024, 10:33 PM IST

ടൊവിനോയുടെ 50-ാം ചിത്രം


ബോക്സ് ഓഫീസില്‍ നാഴികക്കല്ല് പിന്നിട്ട് ടൊവിനോ തോമസ് ചിത്രം എആര്‍എം (അജയന്‍റെ രണ്ടാം മോഷണം). ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. 30 കോടി ബജറ്റില്‍ ബിഗ് കാന്‍വാസിലെത്തിയ ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്‍റെ കരിയറിലെ 50-ാം ചിത്രവുമാണ്. ഇപ്പോഴിതാ തിയറ്ററുകളില്‍ 18 ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ നേട്ടമാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 30 കോടി ബജറ്റിലെത്തിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രമായി മാറിയിരിക്കുകയാണ് എആര്‍എം. അതേസമയം ടൊവിനോ തോമസിന്‍റെ രണ്ടാമത്തെ 100 കോടി നേട്ടവുമാണ് ഇത്. ടൊവിനോ നായകനായ 2018 എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 175 കോടിക്ക് മുകളില്‍ നേടിയ ചിത്രമാണ് അത്.

Latest Videos

undefined

അതേസമയം ജിതിന്‍ ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന എആര്‍എമ്മില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ALSO READ : വൈക്കം വിജയലക്ഷ്‍മിയുടെ ആലാപനം; 'എആര്‍എമ്മി'ലെ ഹിറ്റ് ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!