സര്‍പ്രൈസ്, ആ തെന്നിന്ത്യൻ ചിത്രം ആഗോളതലത്തില്‍ രണ്ടാമത്, പിന്നിലായത് ഹോളിവുഡിലെ വമ്പൻമാര്‍

By Web TeamFirst Published Sep 30, 2024, 10:41 AM IST
Highlights

തെന്നിന്ത്യക്ക് മുന്നില്‍ ആഗോളതലത്തില്‍ ആ ചിത്രം മാത്രം.

സമീപ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.  തെന്നിന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആഗോള കളക്ഷനിലും മുന്നിലെത്താറുണ്ട്. ജൂനിയര്‍ എൻടിആറിന്റെയും അക്കൂട്ടത്തിലൊരു സിനിമയായി മാറുകയാണ്. കോംസ്‍കോറിന്റെ പ്രവചനങ്ങളില്‍ ദേവര ആഗോള സിനിമകളില്‍ രണ്ടാം സ്ഥാനത്താണ്.

ദ വൈല്‍ഡ് റോബോട്ട് എന്ന ചിത്രമാണ് ഒന്നാമത് എന്നാണ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നത് . ഹോളിവുഡില്‍ നിന്ന് എത്തിയ ചിത്രം കളക്ഷൻ എസ്റ്റിമേറ്റില്‍ ഒന്നാമതുണ്ട്. ദ വൈല്‍ഡ് റോബോട്ടിന് 375.74 കോടിയാണ് കോംസ്‍കോറിന്റെ എസ്റ്റിമേറ്റ്. ജൂനിയര്‍ എൻടിആറിന്റെ ദേവരയാകട്ടെ 275.81 കോടിയുമാണ് 27 മുതല്‍ സെപ്റ്റംബര്‍ 29 വരെയുള്ള കോംസ്‍കോര്‍ എസ്റ്റിമേറ്റ്.

Latest Videos

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കൊരടാല ശിവയാണ്. ജാൻവി കപൂര്‍ നായികയായി എത്തിയിരിക്കുന്നു. ദേവര എന്ന ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി നരേൻ, കലൈയരശൻ സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, അജയ്,അഭിമന്യു സിംഗ് എന്നിവരും ഉണ്ട്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

ജൂനിയര്‍ എൻടിആറിനറെ ദേവര 172 കോടിയാണ് ആഗോളതലത്തില്‍ റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട് എന്നതിനാല്‍ റിലീസിന് മുന്നേ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരും ഉണ്ടായിരുന്നപ്പോള്‍ സംഗീത സംവിധാനം എം എം കീരവാണിയായിരുന്നു.

Read More: മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!