വെങ്കട് പ്രഭുവും വിജയ്‍യും ആദ്യമായാണ് ഒരുമിച്ചത്
തമിഴ് സിനിമയില്‍ കുറച്ചു കാലങ്ങളായി ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റി ലഭിക്കുന്നത് വിജയ് ചിത്രങ്ങള്‍ക്കാണ്. അദ്ദേഹത്തിനുള്ള ആരാധകവൃന്ദം തന്നെ അതിന് കാരണം. ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) മറ്റ് പല കാരണങ്ങളാലും ശ്രദ്ധ നേടിയിരുന്നു. വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ചിത്രം എന്നതായിരുന്നു അതില്‍ പ്രധാനം. ഗോട്ടിന് ശേഷം അദ്ദേഹം ഒരു ചിത്രത്തില്‍ക്കൂടിയേ അഭിനയിക്കൂ എന്നതും ഈ ചിത്രത്തിന് പ്രാധാന്യം കൂട്ടിയ ഘടകമാണ്. ഇപ്പോഴിതാ 25-ാം ദിനത്തിലേക്ക് എത്തിയിരിക്കുകയാണ് ഗോട്ട്.
ആവറേജ് അഭിപ്രായം നേടിയാല്‍ക്കൂടി ഒരു വിജയ് ചിത്രത്തിന് ഇന്ന് മികച്ച ഓപണിംഗ് ആണ് ലഭിക്കുക. ഗോട്ടിന്‍റെ കാര്യവും മറിച്ചായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ 24 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് 24 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 248.85 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയിരിക്കുന്നത് 155.7 കോടിയും. അങ്ങനെ 24 ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 448 കോടിയാണ്.
undefined
24-ാം ദിനമായിരുന്ന ഇന്നലെ (ശനി) ഇന്ത്യന്‍ ചിത്രം 70 ലക്ഷം നെറ്റ് കളക്ഷന്‍ നേടിയിട്ടുണ്ട്. എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, അജ്മല്‍ അമീര്‍, മോഹന്‍, ജയറാം, വൈഭവ്, യോഗി ബാബു, പ്രേംജി അമരന്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനിയും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വെങ്കട് പ്രഭുവും വിജയ്‍യും ആദ്യമായാണ് ഒരുമിച്ചത്.
ALSO READ : മനം കവരുന്ന 'മെയ്യഴകന്‍'; പ്രേംകുമാര്‍ ചിത്രത്തിന്‍റെ സ്‍നീക്ക് പീക്ക് എത്തി