റിലീസ് ദിവസം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് മഹേഷ് ബാബു നായകനായ ചിത്രത്തിന് ലഭിച്ചത്.
ഹൈദരാബാദ്: മഹേഷ് ബാബു നായകനായ ഗുണ്ടൂർ കാരത്തിന്‍റെ കളക്ഷനില്‍ വീണ്ടും ഇടിവ്. ആദ്യ ദിനത്തില്‍ ആഗോളതലത്തില്‍ 90 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം. രണ്ടാം ദിനം മുതല്‍ ആ പ്രകടനത്തിനൊപ്പം നില്‍ക്കുന്നതല്ല ഗുണ്ടൂര്‍ കാരത്തിന്‍റെ പ്രകടനം. ഇതിനകം 100 കോടി ക്ലബില്‍ ചിത്രം എത്തിയെങ്കിലും ഹനുമാന്‍ എന്ന ചിത്രം നടത്തുന്ന പ്രകടനത്തില്‍ ചിത്രം പിന്നോട്ട് പോകനാണ് സാധ്യത എന്നാണ് വിവരം.
റിലീസ് ദിവസം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് മഹേഷ് ബാബു നായകനായ ചിത്രത്തിന് ലഭിച്ചത്. ഹനുമാൻ, ക്യാപ്റ്റൻ മില്ലർ, അയലൻ, മെറി ക്രിസ്മസ് എന്നി ചിത്രങ്ങളുമായി ക്ലാഷ് വച്ച് ജനുവരി 12 നാണ് ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ എത്തിയത്.
സംക്രാന്തി ദിവസം ഗുണ്ടൂര്‍ കാരം 14.20 കോടിയാണ് നേടിയത്. എന്നാല്‍ ചൊവ്വാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 11-11.50 കോടിയായി താഴ്ന്നു. ചിത്രത്തിന്‍റെ ഇന്ത്യ കളക്ഷന്‍ ഇതുവരെ 94.85-95.35 കോടി റേഞ്ചിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ആദ്യത്തെ ദിനത്തെ അപേക്ഷിച്ച് ചിത്രത്തിന്‍റെ ഇന്ത്യ നെറ്റ് കളക്ഷനില്‍ രണ്ടാം ദിനം മുതല്‍ 73 ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ട്.
ചിത്രത്തില്‍ മഹേഷ് ബാബു സ്ഥിരം മാസ് റോളില്‍ എത്തുമ്പോള്‍ തിരക്കഥയിലും മറ്റും ചിത്രം പഴഞ്ചനാണ് എന്നാണ് പൊതുവില്‍ വന്ന റിവ്യൂകള്‍ വ്യക്തമാക്കിയത്. ഗുണ്ടൂർ കാരത്തിലൂടെ സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് മികച്ച രീതിയില്‍ ഒരു ചിത്രം ഒരുക്കാന്‍ ശ്രമിച്ചില്ലെന്ന് പൊതുവില്‍ വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്തായാലും ഹനുമാന്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്നതിനാല്‍ ഗുണ്ടൂര്‍ കാരം ഇനി മുന്നോട്ട് വരാന്‍ സാധ്യതയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററില്‍ എത്തിയ മഹേഷ് ബാബു ചിത്രം പ്രീ ഹൈപ്പിനപ്പുറം വിജയം നേടാതെ 28 ദിവസത്തെ റണ്ണിംഗിന് ശേഷം തീയറ്റര്‍ വിട്ടേക്കും എന്നാണ് കണക്കുകൂട്ടല്‍.
'കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും... പ്രണയം' കിടിലന്‍ ലുക്കില്‍ മഞ്ജു പത്രോസ്