ജനുവരി 9നാണ് രേഖാചിത്രം റിലീസ് ചെയ്തത്.
ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. റിലീസ് ചെയ്ത ദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം മൗത്ത് പബ്ലിസിറ്റി അടക്കം സ്വന്തമാക്കി. അതുകൊണ്ട് വലിയൊരു റീച്ചാണ് രേഖാചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയറ്ററുകളിൽ മാത്രമല്ല ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത ആറാം ദിനം എത്ര കളക്ഷൻ ആസിഫ് അലി ചിത്രം നേടി എന്ന വിവരമാണ് പുറത്തുവരുന്നത്.
പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം രണ്ട് കോടി രൂപയാണ് ആറാം ദിനം രേഖാചിത്രം നേടിയത്. ആഗോളതലത്തിൽ 34.3 കോടിയാണ് ചിത്രം നേടിയത്. ഔദ്യോഗിക ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണിത്. റിപ്പോർട്ടുകൾ പ്രകാരം 6 കോടിയാണ് രേഖാചിത്രത്തിന്റെ മുതൽ മുടക്ക്. ഇതനുസരിച്ചാണെങ്കിൽ ചെലവാക്കിയതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു.
മമ്മൂക്കയോടൊപ്പം അഭിനയം, മഹാഭാഗ്യമാണത്, സൂപ്പർ കൂളാണ് ഗൗതം സർ; 'ഡൊമനിക്കി'നെ കുറിച്ച് വീണ നായർ
ജനുവരി 9നാണ് രേഖാചിത്രം റിലീസ് ചെയ്തത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിച്ചത്. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..