കൊരട്ടല ശിവ സംവിധാനം ചെയ്‍ത ചിത്രം
ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഇപ്പോള്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും തെലുങ്ക് സിനിമകളാണ്. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച പാന്‍ ഇന്ത്യന്‍ യാത്ര ബിഗ് കാന്‍വാസ് തെലുങ്ക് ചിത്രങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്ത ദേവര: പാര്‍ട്ട് 1 ആണ്. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ നാല് ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിന്‍റെ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
ആദ്യ തിങ്കളാഴ്ച ചിത്രം എത്ര നേടി എന്നറിയാന്‍ ഇന്‍ഡസ്ട്രി ഏറെ കൗതുകത്തോടെയാണ് കാത്തിരുന്നത്. ലഭിച്ച വന്‍ പ്രീ റിലീസ് പബ്ലിസിറ്റി ഓപണിംഗിലും പ്രതിഫലിച്ച ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് റിലീസ് ദിനത്തില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 82.5 കോടി ആയിരുന്നു. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്തുള്ളതാണ് ഇത്. രണ്ടാം ദിനമായ ശനിയാഴ്ച ഇത് 38.2 കോടിയും മൂന്നാം ദിനമായ ഞായറാഴ്ച ഇത് 39.9 കോടിയും ആയിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തെത്തിയ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ചിത്രം നേടിയിരിക്കുന്നത് 12.5 കോടിയാണ് (ഇന്ത്യ നെറ്റ്). അതായത് ഞായറാഴ്ചത്തേതില്‍ നിന്നും 69 ശതമാനം ഇടിവിലാണ് തിങ്കളാഴ്ചത്തെ കളക്ഷന്‍. എന്നാല്‍ ഇത് ആദ്യ കണക്കുകളാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അല്‍പസ്വല്‍പം വ്യത്യാസം വന്നേക്കാം. എന്നാലും വലിയ ഇടിവ് സംഭവിച്ചു എന്നതില്‍ തര്‍ക്കമില്ല.
undefined
സാക്നില്‍കിന്‍റെ തന്നെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 173 കോടിയാണ്. അതേസമയം വിദേശ ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രമാണിത്. ആഗോള ബോക്സ് ഓഫീസിലെ മൂന്ന് ദിവസത്തെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം 304 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ALSO READ : മാധവ് സുരേഷ് നായകന്‍; 'കുമ്മാട്ടിക്കളി' തിയറ്ററുകളിലേക്ക്