ജുമാന്‍ജി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം 2026 ഡിസംബർ 11-ന് തിയേറ്ററുകളിൽ എത്തും.
ഹോളിവുഡ്: ജുമാന്‍ജി 3 ചിത്രം ഒരുങ്ങുന്നു. 2026 ഡിസംബർ 11-ന് അഡ്വഞ്ചര്‍ ത്രില്ലര്‍ ഫ്രാഞ്ചെസിയുടെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തും. കൊളംബിയ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഐമാക്സില്‍ അടക്കമായിരിക്കും പ്രദര്‍ശനത്തിന് എത്തുക.
ഈ ഫ്രാഞ്ചൈസിയിലെ താരങ്ങളായ ഡ്വെയ്ൻ ജോൺസൺ, കാരെൻ ഗില്ലൻ, കെവിൻ ഹാർട്ട്, ജാക്ക് ബ്ലാക്ക് എന്നിവർ പുതിയ ചിത്രത്തിലു ഉണ്ടാകും. 2017-ലെ "ജുമാൻജി: വെൽക്കം ടു ദി ജംഗിൾ", 2019 ലെ "ജുമാൻജി: ദി നെക്സ്റ്റ് ലെവൽ" എന്നിവ സംവിധാനം ചെയ്ത സംവിധായകൻ ജേക്ക് കസ്ദന്‍ തന്നെയായിരിക്കും സംവിധാനം.
ഒരു വീഡിയോ ഗെയിമിനുള്ളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുകള്‍ എന്ന തീമിലാണ് ജുമാന്‍ജി എത്തിയത്. ആഗോളതലത്തില്‍ വലിയ വിജയം ചിത്രം നേടി. അടുത്ത ചിത്രവും ഇതേ കഥാഗതി പിന്തുടരും എന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.
2019-ലെ രണ്ടാം ഭാഗം നിർമ്മിച്ച മാറ്റ് ടോൾമാച്ച്, ജോൺസൺ, കസ്ദാൻ, ഡാനി ഗാർഷ്യ, ഹിറാം ഗാർഷ്യ എന്നിവർ മൂന്നാമത്തെ ചിത്രവും നിര്‍മ്മിക്കും.
നിർമ്മാതാവ് ഹിറാം ഗാർഷ്യ മുമ്പ് 2021-ൽ ജുമാന്‍ജി മൂന്നാം ഭാഗം ഉണ്ടാകും എന്ന സൂചന നല്‍കിയിരുന്നു. നവംബർ 15-ന് ഡ്വെയ്ൻ ജോൺസൺ പ്രധാന വേഷത്തില്‍ എത്തുന്ന "റെഡ് വൺ" എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയും അടുത്തിടെ ജുമാന്‍ജി 3 സംബന്ധിച്ച് ചില സൂചനകള്‍ ഉണ്ടായിരുന്നു. ജുമാന്‍ജി പരമ്പരയിലെ അവസാന ചിത്രം ആയിരിക്കും ജുമാന്‍ജി 3 എന്നാണ് വിവരം.
2017-ലെ "ജുമാൻജി: വെൽക്കം ടു ദി ജംഗിൾ" ആഗോളതലത്തില്‍ 960 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയിരുന്നു. 2019 ലെ "ജുമാൻജി: ദി നെക്സ്റ്റ് ലെവൽ" ആഗോളതലത്തില്‍ 800 മില്ല്യണ്‍ ഡോളറാണ് നേടിയത്.
'സ്പെഡര്‍ ബോയ്' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്‍റെ വിവരം ഇങ്ങനെ