നൊസ്റ്റു സമ്മാനിച്ച് 'ഇറു'; പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ മനോ​ഹര ​ഗാനമെത്തി

By Web TeamFirst Published Oct 30, 2024, 1:05 PM IST
Highlights

തൊണ്ണൂറുകളില്‍ പെട്ടിക്കടകളില്‍ സുലഭമായിരുന്ന ഒരുതരം മിഠായിയുടെ പേരാണ് സിനിമയ്ക്ക്.

ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സിലെ പുതിയ ​വീഡിയോ ​ഗാനം റിലീസ് ചെയ്തു. ഇറു എന്ന ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. സുഹൈൽ കോയ എഴുതിയ വരികൾക്ക്  ശബ്ദം നൽകിയിരിക്കുന്നത് എലിസബത്ത് ആണ്. ​ഗൃഹാതുരത സമ്മാനിക്കുന്ന ​ഗാനം ഇതിനകം പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. 

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്‍മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Latest Videos

14 മാസത്തിന് ശേഷം ഒരു ദുൽഖർ ചിത്രം; ദീപാവലി കേമമാക്കാൻ 'ലക്കി ഭാസ്കർ' നാളെ എത്തും

വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന്‍ ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയാണ്. 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകന്‍, മികച്ച ബാല താരം എന്നീ പുരസ്കാരങ്ങളും നേടിയ ചിത്രമാണിത്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൗഹൃദത്തിന്‍റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. 

തൊണ്ണൂറുകളില്‍ പെട്ടിക്കടകളില്‍ സുലഭമായിരുന്ന ഒരുതരം മിഠായിയുടെ പേരാണ് സിനിമയ്ക്ക്. ജിതിന്‍ രാജ് തന്നെ സംവിധാനം ചെയ്‍ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്‍റെ സിനിമാരൂപമാണ് പല്ലൊട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ദീപക് വാസന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!