കേരളം യുഡിഎഫിന് അനുകൂലം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം LIVE
Feb 13, 2019, 9:10 PM IST
ലോക് സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. സര്‍വെ ഫലം
9:30 PM
കേരളം ആര്‍ക്കൊപ്പം - ഏഷ്യാനെറ്റ് ന്യൂസ് സര്‍വെയുടെ അന്തിമ ഫലം
സ്വതന്ത്ര ഇന്ത്യയുടെ പതിനേഴാമത്തെ പൊതുതെരഞ്ഞെടുപ്പ് വരികയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. ബംഗലൂരുവിലെ AZ റിസർച്ച് പാർട്ണേഴ്സുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവെ ഫലം തയ്യാറാക്കിയത്. യുഡിഎഫിന് മേല്‍ക്കെെ പ്രവചിക്കുന്നാണ് സര്‍വെ ഫലം. ശബരിമല വിഷയം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്ന് വിലയിരുത്തലുണ്ടായ സര്‍വെയില്‍ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യതകളും തുറന്നിടുന്നു.
9:26 PM
നിലപാടില്‍ മാറ്റമില്ല; അവസരവാദത്തിനില്ലെന്ന് എം വി ഗോവിന്ദന്‍
ശബരിമല വിഷയത്തിലടക്കം എടുത്ത നിലപാടില്‍ ഒരു മാറ്റത്തിനുമില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. കോണ്‍ഗ്രസും ബിജെപിയും നടത്തിയത് പോലെ അവസരവാദത്തിനില്ലെന്നും എം വി ഗോവിന്ദന്‍.
9:24 PM
ബിജെപിക്ക് സാധ്യത തെക്കന്‍ കേരളത്തിലെന്ന് വി മുരളീധരന്‍
ബിജെപിക്ക് തെക്കന്‍ കേരളത്തില്‍ സാധ്യത കൂടുതലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. തിരുവനന്തപുരം മാത്രമല്ല, മറ്റ് സീറ്റുകളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. ബിഡിജെഎസിന്‍റെ സാന്നിധ്യം ഗുണകരമാകുമെന്നും മുരളീധരന്‍.
9:22 PM
തെക്കന്‍ കേരളത്തില്‍ വോട്ട് വര്‍ധിപ്പിച്ച് ബിജെപി
തെക്കന്‍ കേരളത്തില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ 20 ആയി വര്‍ധിക്കുമെന്ന് സര്‍വെ. 44 ശതമാനം വോട്ട് യുഡിഎഫ് നേടുമ്പോള്‍ 28 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കും.
9:20 PM
മധ്യകേരളത്തിലെ വോട്ട് ഷെയര്‍
മധ്യകേരളത്തില്‍ യുഡിഎഫിന് സര്‍വെ ഫലം നല്‍കുന്നത് 42 ശതമാനം വോട്ട് ഷെയര്‍. 27 ശതമാനം- എല്‍ഡിഎഫ്, എന്‍ഡിഎ -17 ശതമാനം.
9:18 PM
വടക്കന്‍ കേരളത്തില്‍ 45 ശതമാനം വോട്ട് ഷെയറുമായി യുഡിഎഫ്
വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 45 ശതമാനം വോട്ട് ഷെയര്‍ നേടുമെന്ന് സര്‍വെ ഫലം. 33 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍ 16 ശതമാനം ബിജെപിക്കും ലഭിക്കും.
9:16 PM
കേരളത്തിലെ വോട്ട് ഷെയര്‍ ഇങ്ങനെ
കേരളത്തില്‍ 44 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് പ്രവചിച്ച് സര്‍വെ. 30 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍ 18 ശതമാനം വോട്ട് ഷെയര്‍ നേടി ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും സര്‍വെ.
9:13 PM
തെക്കന്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമോ?
തെക്കന്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയേക്കുമെന്ന് സര്‍വെ. യുഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ നേടിയേക്കാം. എല്‍ഡിഎഫിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിച്ചേക്കാം.
9:12 PM
മധ്യകേരളത്തില്‍ തരിച്ചുവരവ് സാധ്യമാക്കി യുഡിഎഫ്
കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട മധ്യകേരളത്തില്‍ യുഡിഎഫിന്‍റെ തിരിച്ചുവരവ് പ്രവചിച്ച് സര്‍വെ. നാല് മുതല്‍ അഞ്ച് സീറ്റ് വരെ യുഡിഎഫ് നേടും. എല്‍ഡിഎഫിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിക്കാം. ബിജെപി അക്കൗണ്ട് തുറക്കില്ല.
9:11 PM
കേരളം ആര്‍ക്കൊപ്പം - അന്തിമ ഫലത്തിലേക്ക്
കേരളത്തില്‍ യുഡിഎഫ് നേടുക 14 മുതല്‍ 16 വരെ സീറ്റ്. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളിലേക്ക് ഒതുങ്ങും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വെ.
9:10 PM
വടക്കന്‍ കേരളം യുഡിഎഫിനൊപ്പം
വടക്കന്‍ കേരളത്തില്‍ യുഡിഎഫ് ഏഴ് മുതല്‍ എട്ട് സീറ്റ് വരെ നേടാം. പൂജ്യം മുതല്‍ ഒരു സീറ്റ് വരെ എല്‍ഡിഎഫിന് ലഭിക്കും. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. കാസര്‍കോഡ്, കണ്ണൂര്‍, വടകര, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ കേരളം.
9:05 PM
സര്‍വെ നടത്തിയ കാലഘട്ടം
ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ കേരളം എങ്ങനെയാണ് ചിന്തിച്ചതെന്നാണ് ഏഷ്യാനെറ്റ് സര്‍വെയില്‍ വ്യക്തമാകുന്നത്.
9:03 PM
കേരളത്തില്‍ 20 സീറ്റ് കോണ്‍ഗ്രസ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് കെ വി തോമസ്
കേരളത്തില്‍ 20 സീറ്റ് കോണ്‍ഗ്രസ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് കെ വി തോമസ് എംപി. സംസ്ഥാനത്ത് നല്ലൊരു വിജയം നേടുമെന്ന് ഉറപ്പാണെന്നും കെ വി തോമസ്.
8:58 PM
യാഥാര്‍ഥ്യമാകാന്‍ പോകുന്നത് വലിയ ഇടത് മുന്നേറ്റമെന്ന് എം വി ഗോവിന്ദന്‍
ഏഷ്യാനെറ്റ് സര്‍വെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത് വലിയ ഇടത് മുന്നേറ്റമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. ബിജെപിക്ക് കിട്ടുന്നതില്‍ വലിയ ശതമാനം വോട്ട് കോണ്‍ഗ്രസിന്‍റേതാകുമെന്നും ഗോവിന്ദന്‍.
8:53 PM
ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മുന്നോട്ട് പോകുമെന്ന് മുരളീധരന്‍
ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും മുന്നോട്ട് പോകുമെന്നും ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. ശബരിമല വിഷയം ചര്‍ച്ചയാകും. അത് ഒരു തവണ ചര്‍ച്ചയായി അവസാനിക്കുന്ന വിഷയം അല്ലെന്നും മുരളീധരന്‍.
8:47 PM
രാമക്ഷേത്രം കേരളത്തില്‍ ചര്‍ച്ചയാകുമോ
8:40 PM
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എടുത്ത നിലപാടല്ലെന്ന് വി മുരളീധരന്‍
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എടുത്ത നിലപാടല്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ശബരിമലയില്‍ ബിജെപി വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.
8:38 PM
ശബരിമലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് ആര്
ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് യുഡിഎഫ് എന്ന് സര്‍വെ. 32 ശതമാനം പേര്‍ രാഷ്ട്രീയ നേട്ടം യുഡിഎഫിന് എന്ന് വിലയിരുത്തി. 26 ശതമാനം എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ എന്‍ഡിഎയെ തുണച്ചത് 21 ശതമാനം മാത്രം
8:36 PM
ശബരിമല വിഷയത്തില്‍ പിണറായിയെ തള്ളി സര്‍വെ
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് തെറ്റെന്ന് 54 ശതമാനം പേര്‍. ശരിയെന്ന് 25 ശതമാനം പേര്‍ പറഞ്ഞപ്പോല്‍ അറിയില്ലെന്ന് 21 ശതമാനം.
8:34 PM
ശബരിമലയിലെ എല്‍ഡിഎഫ് നിലപാട് വളരെ മോശമെന്ന് സര്‍വെ
ശബരിമലയിലെ എല്‍ഡിഎഫ് നിലപാട് വളരെ മോശമെന്ന് സര്‍വെ. 30 ശതമാനം പേരും മോശമെന്ന് പ്രതികരിച്ചു. നല്ലതെന്ന് പറഞ്ഞത് 23 ശതമാനം മാത്രം.
8:32 PM
ശബരിമല വിഷയം യുഡിഎഫ് കെെകാര്യം ചെയ്തത് എങ്ങനെ
ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാട് നല്ലതെന്ന് പ്രതികരിച്ചത് 26 ശതമാനം പേര്‍. 24 ശതമാനം പേര്‍ പ്രതികരിച്ചത് മോശമെന്ന്.
8:31 PM
ശബരിമല വിഷയത്തില്‍ ബിജെപി പ്രകടനം മോശം
ശബരിമല വിഷയത്തില്‍ ബിജെപി പ്രകടനം മോശമെന്ന് സര്‍വെ. മോശമെന്ന് 28 ശതമാനം പേരും അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 14 ശതമാനം പേര്‍. നല്ലതെന്ന് 32 ശതമാനം പേര്‍.
8:29 PM
ശബരിമലയില്‍ ബിജെപി നിലപാടിനെ പിന്തുണയ്ക്കാതെ സര്‍വെ
ശബരിമലയില്‍ ബിജെപി സ്വീകരിച്ച നിലപാടിനെ തള്ളി സര്‍വേ. 57 ശതമാനം പേര്‍ പിന്തുണച്ചില്ല
8:27 PM
ശബരിമലയില്‍ ആരുടെ നിലപാടാണ് നിങ്ങളുടേത്?
സര്‍വെയില്‍ പങ്കെടുത്തവരില്‍ ശബരിമലയിലെ അവരുടെ നിലപാടിന് പിന്തുണ നല്‍കിയത് എന്‍ഡിഎ. 41 ശതമാനം പേര്‍ എന്‍ഡിഎയെ പിന്തുണച്ചപ്പോള്‍ 25 ശതമാനം പേര്‍ പിന്തുണച്ചത് യുഡിഎഫിനെ. എല്‍ഡിഎഫിനെ പിന്തുണച്ചത് 25 ശതമാനം .
8:08 PM
ആചാരം സംരക്ഷിക്കണമെന്ന് ബഹുഭൂരിപക്ഷവും
ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചത് 15 ശതമാനം മാത്രം
8:06 PM
ശബരിമല വിഷയത്തില്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കാന്‍ സിപിഎം ശ്രമിച്ചെന്ന് മുരളീധരന്‍
ശബരിമല വിഷയത്തില്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍.
8:03 PM
ശബരിമല പ്രധാന പ്രശ്നമായി കാണുന്നതില്‍ 75 ശതമാനവും ഈഴവര്‍
ശബരിമല പ്രധാന പ്രശ്നമായി കാണുന്നതില്‍ 75 ശതമാനവും ഈഴവര്‍. നായര്‍ വിഭാഗത്തില്‍ 63 ശതമാനം പേര്‍ ശബരിമലയെ പ്രധാന പ്രശ്നമായി കണ്ടു.
8:02 PM
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തി
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി കേരളം. 27 ശതമാനം പേര്‍ തൃപ്തികരമെന്ന് പ്രതികരിച്ചപ്പോള്‍ വളരെ നല്ലതെന്ന് 12 ശതമാനം പേര്‍ വിലയിരുത്തി. വളരെ മോശമെന്ന് 25 ശതമാനം പേര്‍
8:01 PM
ശബരിമല പ്രശ്നത്തിന്‍റെ പ്രാധാന്യം എങ്ങനെ
ശബരിമല പ്രധാനപ്രശ്നമായി കാണുന്നത് 51 ശതമാനം പേര്‍. അത്ര പ്രധാനമല്ലെന്ന് പറഞ്ഞത് 10 ശതമാനം പേര്‍ മാത്രം.
8:00 PM
ബിജെപിയില്‍ ജനപ്രീതിയുള്ള നേതാവായി കെ സുരേന്ദ്രന്‍
കേരളത്തില്‍ ജനപ്രീതിയുള്ള ബിജെപി നേതാക്കളില്‍ ഏറ്റവും അധികം പിന്തുണ കെ സുരേന്ദ്രന്. ആറ് ശതമാനം പേരാണ് സുരേന്ദ്രനെ പിന്തുണച്ചത്.
.
7:59 PM
ജനപ്രീതിയില്‍ മൂന്നാം സ്ഥാനവുമായി പിണറായി വിജയന്
കേരളത്തിലെ ജനപ്രീയ നേതാക്കളില്‍ മൂന്നാം സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന്
7:58 PM
ജനപ്രീതിയില്‍ പിണറായി വിജയനും മേലെ വിഎസ്
കേരളത്തിലെ ജനപ്രീതിയുള്ള നേതാക്കളില്‍ രണ്ടാം സ്ഥാനം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്.
7:57 PM
കേരളത്തിന് ഇഷ്ടപ്പെട്ട നേതാവ് ഉമ്മന്‍ചാണ്ടി
കേരളത്തില്‍ ഏറ്റവും ജനപ്രീതിതിയുള്ള നേതാവായി സര്‍വെയില്‍ പങ്കെടുത്തവര്‍ തെരഞ്ഞെടുത്തത് ഉമ്മന്‍ചാണ്ടിയെ. 24 ശതമാനം പേര്‍ മുന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു
7:56 PM
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രകടനം എങ്ങനെ- സര്‍വെ ഫലം
7:55 PM
ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് വി മുരളീധരന്‍
ശബരിമല വിഷയത്തില്‍ ബിജെപിക്ക് തെറ്റുപറ്റിയെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍
7:43 PM
പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് നേട്ടമാകുമോ- സര്‍വെ ഫലം
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നേട്ടമായേക്കുമെന്ന വിലയിരുത്തലുമായി കേരളം. വളരെ നല്ലതെന്ന് പ്രതികരിച്ചത് 22 ശതമാനം. നേട്ടമാകില്ലെന്ന് 21 ശതമാനം, നേട്ടമായേക്കുമെന്ന് 36 ശതമാനവും പ്രതികരിച്ചു.
7:41 PM
ശബരിമല പ്രധാന ചര്‍ച്ചാ വിഷയം തന്നെയെന്ന് വി മുരളീധരന്‍
ശബരിമല കേരളത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം തന്നെയെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍.
7:30 PM
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായേക്കുമെന്ന് കേരളം
രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കാമെന്ന്
7:28 PM
നവകേരള നിര്‍മാണം എങ്ങനെ മുന്നോട്ട് പോകുന്നു? സര്‍വെ ഫലം
പ്രളയശേഷം കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ 47 ശതമാനം പേരും നല്ലതെന്ന് വിലയിരുത്തി.
7:26 PM
പ്രളയം തകര്‍ത്ത കേരളത്തിന് കേന്ദ്ര സഹായം ആവശ്യത്തിന് ലഭിച്ചോ?
കേരളത്തെ മഹാപ്രളയം ഗ്രസിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ തൃപ്തി രേഖപ്പെടുത്തി തൃപ്തി രേഖപ്പെടുത്തി സര്‍വെയില്‍ പങ്കെടുത്തവര്‍. 55 ശതമാനം പേര്‍ പ്രതികരിച്ചത് തൃപ്തികരമെന്ന്.
7:23 PM
പ്രളയകാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രകടനം എങ്ങനെ- സര്‍വെ ഫലം
പ്രളയകാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ മികച്ചതെന്ന് വിലയിരുത്തി കേരളം. 48 ശതമാനം പേര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ അനുകൂലിക്കുന്നു.
7:21 PM
ശബരിമല നിര്‍ണയിക്കുമോ? സിപിഎം പ്രതികരണം
തെരഞ്ഞെടുപ്പിലേക്ക് ഇനിയും മൂന്ന് മാസങ്ങള്‍ ബാക്കിയുണ്ട്. ശബരിമല പ്രധാന പ്രശ്നം തന്നെയാണ്. അതില്‍ ഉത്കണ്ഠയില്ല. കേരളത്തിലെ ഭൂരിപക്ഷം വരുന്ന വിശ്വസസമൂഹം ഇടതുപക്ഷത്തിന് എതിരായി നില്‍ക്കില്ലെന്ന് എം വി ഗോവിന്ദന്‍
7:19 PM
ഇവിഎം തിരിമറിയും പ്രളയവും ചര്‍ച്ചയാകില്ല
രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇവിഎം തിരിമറിയും കേരളത്തെ ഗ്രസിച്ച മഹാപ്രളയവും തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകില്ലെന്ന് സര്‍വെ ഫലം
7:18 PM
അഴിമതി പ്രധാന വിഷയമല്ല
കേരളത്തില്‍ അഴിമതി ഇത്തവണ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകില്ലെന്ന് സര്‍വെ ഫലം
7:16 PM
ഇന്ധന വിലവര്‍ധന പ്രധാന വിഷയം ആകുമോ - സര്‍വെ ഫലം
ശബരിമല കഴിഞ്ഞാല്‍ ഏറ്റവും ചര്‍ച്ചയാകുന്ന വിഷയം ഇന്ധന വിലവര്‍ധന
7:13 PM
ശബരിമല പ്രധാന വിഷയം
7:07 PM
കേരളം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും- ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ
ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ നടത്തിയത് 11 മണ്ഡലങ്ങളില്‍. എല്ലാ മണ്ഡലങ്ങളിലുമായി 5,500 സാമ്പിളുകള്‍ ശേഖരിച്ചു
7:06 PM
കേരളം ഇത്തവണ ആര്‍ക്കൊപ്പം- ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ
കേരളം ഇത്തവണ വോട്ട് ചെയ്യുന്നത് എന്തെല്ലാം കാര്യങ്ങള്‍ മുന്നില്‍ കണ്ടാകും. വെെകാരികമായ വിഷയങ്ങള്‍ വോട്ടിനെയും ബാധിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലങ്ങള്‍
6:57 AM
ശബരിമലയടക്കമുള്ള വിവാദങ്ങൾ വോട്ടര്‍മാരെ സ്വാധീനിക്കുമോ?
ശബരിമലയടക്കമുള്ള വിവാദങ്ങൾ വോട്ടര്‍മാരെ സ്വാധീനിക്കുമോ? പുതിയ അടിയൊഴുക്കുകൾ ഉണ്ടാകുമോ? പുത്തൻ സഖ്യങ്ങൾ ഉരുത്തിരിയുമോ? തുടങ്ങിയ ചോദ്യങ്ങൾക്കാണ് സര്‍വെയിലൂടെ പ്രധാനമായും ഉത്തരം തേടുന്നത്.
12:00 AM
കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്
സ്വതന്ത്ര ഇന്ത്യയുടെ പതിനേഴാമത്തെ പൊതുതെരഞ്ഞെടുപ്പ് വരികയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
9:37 PM IST:
സ്വതന്ത്ര ഇന്ത്യയുടെ പതിനേഴാമത്തെ പൊതുതെരഞ്ഞെടുപ്പ് വരികയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. ബംഗലൂരുവിലെ AZ റിസർച്ച് പാർട്ണേഴ്സുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവെ ഫലം തയ്യാറാക്കിയത്. യുഡിഎഫിന് മേല്‍ക്കെെ പ്രവചിക്കുന്നാണ് സര്‍വെ ഫലം. ശബരിമല വിഷയം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്ന് വിലയിരുത്തലുണ്ടായ സര്‍വെയില്‍ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യതകളും തുറന്നിടുന്നു.
9:33 PM IST:
ശബരിമല വിഷയത്തിലടക്കം എടുത്ത നിലപാടില്‍ ഒരു മാറ്റത്തിനുമില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. കോണ്‍ഗ്രസും ബിജെപിയും നടത്തിയത് പോലെ അവസരവാദത്തിനില്ലെന്നും എം വി ഗോവിന്ദന്‍.
9:30 PM IST:
ബിജെപിക്ക് തെക്കന്‍ കേരളത്തില്‍ സാധ്യത കൂടുതലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. തിരുവനന്തപുരം മാത്രമല്ല, മറ്റ് സീറ്റുകളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. ബിഡിജെഎസിന്‍റെ സാന്നിധ്യം ഗുണകരമാകുമെന്നും മുരളീധരന്‍.
9:27 PM IST:
തെക്കന്‍ കേരളത്തില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ 20 ആയി വര്‍ധിക്കുമെന്ന് സര്‍വെ. 44 ശതമാനം വോട്ട് യുഡിഎഫ് നേടുമ്പോള്‍ 28 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കും.
9:25 PM IST:
മധ്യകേരളത്തില്‍ യുഡിഎഫിന് സര്‍വെ ഫലം നല്‍കുന്നത് 42 ശതമാനം വോട്ട് ഷെയര്‍. 27 ശതമാനം- എല്‍ഡിഎഫ്, എന്‍ഡിഎ -17 ശതമാനം.
9:23 PM IST:
വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 45 ശതമാനം വോട്ട് ഷെയര്‍ നേടുമെന്ന് സര്‍വെ ഫലം. 33 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍ 16 ശതമാനം ബിജെപിക്കും ലഭിക്കും.
9:21 PM IST:
കേരളത്തില്‍ 44 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് പ്രവചിച്ച് സര്‍വെ. 30 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍ 18 ശതമാനം വോട്ട് ഷെയര്‍ നേടി ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും സര്‍വെ.
9:18 PM IST:
തെക്കന്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയേക്കുമെന്ന് സര്‍വെ. യുഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ നേടിയേക്കാം. എല്‍ഡിഎഫിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിച്ചേക്കാം.
9:14 PM IST:
കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട മധ്യകേരളത്തില്‍ യുഡിഎഫിന്‍റെ തിരിച്ചുവരവ് പ്രവചിച്ച് സര്‍വെ. നാല് മുതല്‍ അഞ്ച് സീറ്റ് വരെ യുഡിഎഫ് നേടും. എല്‍ഡിഎഫിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിക്കാം. ബിജെപി അക്കൗണ്ട് തുറക്കില്ല.
9:09 PM IST:
കേരളത്തില്‍ യുഡിഎഫ് നേടുക 14 മുതല്‍ 16 വരെ സീറ്റ്. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളിലേക്ക് ഒതുങ്ങും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വെ.
9:12 PM IST:
വടക്കന്‍ കേരളത്തില്‍ യുഡിഎഫ് ഏഴ് മുതല്‍ എട്ട് സീറ്റ് വരെ നേടാം. പൂജ്യം മുതല്‍ ഒരു സീറ്റ് വരെ എല്‍ഡിഎഫിന് ലഭിക്കും. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. കാസര്‍കോഡ്, കണ്ണൂര്‍, വടകര, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ കേരളം.
9:07 PM IST:
ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ കേരളം എങ്ങനെയാണ് ചിന്തിച്ചതെന്നാണ് ഏഷ്യാനെറ്റ് സര്‍വെയില്‍ വ്യക്തമാകുന്നത്.
9:05 PM IST:
കേരളത്തില്‍ 20 സീറ്റ് കോണ്‍ഗ്രസ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് കെ വി തോമസ് എംപി. സംസ്ഥാനത്ത് നല്ലൊരു വിജയം നേടുമെന്ന് ഉറപ്പാണെന്നും കെ വി തോമസ്.
9:03 PM IST:
ഏഷ്യാനെറ്റ് സര്‍വെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത് വലിയ ഇടത് മുന്നേറ്റമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. ബിജെപിക്ക് കിട്ടുന്നതില്‍ വലിയ ശതമാനം വോട്ട് കോണ്‍ഗ്രസിന്‍റേതാകുമെന്നും ഗോവിന്ദന്‍.
9:01 PM IST:
ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും മുന്നോട്ട് പോകുമെന്നും ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. ശബരിമല വിഷയം ചര്‍ച്ചയാകും. അത് ഒരു തവണ ചര്‍ച്ചയായി അവസാനിക്കുന്ന വിഷയം അല്ലെന്നും മുരളീധരന്‍.
8:57 PM IST:
8:44 PM IST:
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എടുത്ത നിലപാടല്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ശബരിമലയില്‍ ബിജെപി വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.
8:42 PM IST:
ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് യുഡിഎഫ് എന്ന് സര്‍വെ. 32 ശതമാനം പേര്‍ രാഷ്ട്രീയ നേട്ടം യുഡിഎഫിന് എന്ന് വിലയിരുത്തി. 26 ശതമാനം എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ എന്‍ഡിഎയെ തുണച്ചത് 21 ശതമാനം മാത്രം
8:38 PM IST:
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് തെറ്റെന്ന് 54 ശതമാനം പേര്‍. ശരിയെന്ന് 25 ശതമാനം പേര്‍ പറഞ്ഞപ്പോല്‍ അറിയില്ലെന്ന് 21 ശതമാനം.
8:37 PM IST:
ശബരിമലയിലെ എല്‍ഡിഎഫ് നിലപാട് വളരെ മോശമെന്ന് സര്‍വെ. 30 ശതമാനം പേരും മോശമെന്ന് പ്രതികരിച്ചു. നല്ലതെന്ന് പറഞ്ഞത് 23 ശതമാനം മാത്രം.
8:34 PM IST:
ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാട് നല്ലതെന്ന് പ്രതികരിച്ചത് 26 ശതമാനം പേര്‍. 24 ശതമാനം പേര്‍ പ്രതികരിച്ചത് മോശമെന്ന്.
8:32 PM IST:
ശബരിമല വിഷയത്തില്‍ ബിജെപി പ്രകടനം മോശമെന്ന് സര്‍വെ. മോശമെന്ന് 28 ശതമാനം പേരും അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 14 ശതമാനം പേര്‍. നല്ലതെന്ന് 32 ശതമാനം പേര്‍.
8:28 PM IST:
ശബരിമലയില്‍ ബിജെപി സ്വീകരിച്ച നിലപാടിനെ തള്ളി സര്‍വേ. 57 ശതമാനം പേര്‍ പിന്തുണച്ചില്ല
8:27 PM IST:
സര്‍വെയില്‍ പങ്കെടുത്തവരില്‍ ശബരിമലയിലെ അവരുടെ നിലപാടിന് പിന്തുണ നല്‍കിയത് എന്‍ഡിഎ. 41 ശതമാനം പേര്‍ എന്‍ഡിഎയെ പിന്തുണച്ചപ്പോള്‍ 25 ശതമാനം പേര്‍ പിന്തുണച്ചത് യുഡിഎഫിനെ. എല്‍ഡിഎഫിനെ പിന്തുണച്ചത് 25 ശതമാനം .
8:21 PM IST:
ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചത് 15 ശതമാനം മാത്രം
8:18 PM IST:
ശബരിമല വിഷയത്തില്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍.
8:15 PM IST:
ശബരിമല പ്രധാന പ്രശ്നമായി കാണുന്നതില്‍ 75 ശതമാനവും ഈഴവര്‍. നായര്‍ വിഭാഗത്തില്‍ 63 ശതമാനം പേര്‍ ശബരിമലയെ പ്രധാന പ്രശ്നമായി കണ്ടു.
8:11 PM IST:
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി കേരളം. 27 ശതമാനം പേര്‍ തൃപ്തികരമെന്ന് പ്രതികരിച്ചപ്പോള്‍ വളരെ നല്ലതെന്ന് 12 ശതമാനം പേര്‍ വിലയിരുത്തി. വളരെ മോശമെന്ന് 25 ശതമാനം പേര്‍
8:08 PM IST:
ശബരിമല പ്രധാനപ്രശ്നമായി കാണുന്നത് 51 ശതമാനം പേര്‍. അത്ര പ്രധാനമല്ലെന്ന് പറഞ്ഞത് 10 ശതമാനം പേര്‍ മാത്രം.
8:06 PM IST:
കേരളത്തില്‍ ജനപ്രീതിയുള്ള ബിജെപി നേതാക്കളില്‍ ഏറ്റവും അധികം പിന്തുണ കെ സുരേന്ദ്രന്. ആറ് ശതമാനം പേരാണ് സുരേന്ദ്രനെ പിന്തുണച്ചത്.
.
8:03 PM IST:
കേരളത്തിലെ ജനപ്രീയ നേതാക്കളില്‍ മൂന്നാം സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന്
8:01 PM IST:
കേരളത്തിലെ ജനപ്രീതിയുള്ള നേതാക്കളില്‍ രണ്ടാം സ്ഥാനം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്.
8:00 PM IST:
കേരളത്തില്‍ ഏറ്റവും ജനപ്രീതിതിയുള്ള നേതാവായി സര്‍വെയില്‍ പങ്കെടുത്തവര്‍ തെരഞ്ഞെടുത്തത് ഉമ്മന്‍ചാണ്ടിയെ. 24 ശതമാനം പേര്‍ മുന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു
7:57 PM IST:
7:54 PM IST:
ശബരിമല വിഷയത്തില്‍ ബിജെപിക്ക് തെറ്റുപറ്റിയെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍
7:45 PM IST:
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നേട്ടമായേക്കുമെന്ന വിലയിരുത്തലുമായി കേരളം. വളരെ നല്ലതെന്ന് പ്രതികരിച്ചത് 22 ശതമാനം. നേട്ടമാകില്ലെന്ന് 21 ശതമാനം, നേട്ടമായേക്കുമെന്ന് 36 ശതമാനവും പ്രതികരിച്ചു.
7:43 PM IST:
ശബരിമല കേരളത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം തന്നെയെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍.
7:37 PM IST:
രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കാമെന്ന്
7:33 PM IST:
പ്രളയശേഷം കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ 47 ശതമാനം പേരും നല്ലതെന്ന് വിലയിരുത്തി.
7:29 PM IST:
കേരളത്തെ മഹാപ്രളയം ഗ്രസിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ തൃപ്തി രേഖപ്പെടുത്തി തൃപ്തി രേഖപ്പെടുത്തി സര്‍വെയില്‍ പങ്കെടുത്തവര്‍. 55 ശതമാനം പേര്‍ പ്രതികരിച്ചത് തൃപ്തികരമെന്ന്.
7:25 PM IST:
പ്രളയകാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ മികച്ചതെന്ന് വിലയിരുത്തി കേരളം. 48 ശതമാനം പേര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ അനുകൂലിക്കുന്നു.
7:21 PM IST:
തെരഞ്ഞെടുപ്പിലേക്ക് ഇനിയും മൂന്ന് മാസങ്ങള്‍ ബാക്കിയുണ്ട്. ശബരിമല പ്രധാന പ്രശ്നം തന്നെയാണ്. അതില്‍ ഉത്കണ്ഠയില്ല. കേരളത്തിലെ ഭൂരിപക്ഷം വരുന്ന വിശ്വസസമൂഹം ഇടതുപക്ഷത്തിന് എതിരായി നില്‍ക്കില്ലെന്ന് എം വി ഗോവിന്ദന്‍
7:18 PM IST:
രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇവിഎം തിരിമറിയും കേരളത്തെ ഗ്രസിച്ച മഹാപ്രളയവും തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകില്ലെന്ന് സര്‍വെ ഫലം
7:16 PM IST:
കേരളത്തില്‍ അഴിമതി ഇത്തവണ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകില്ലെന്ന് സര്‍വെ ഫലം
7:15 PM IST:
ശബരിമല കഴിഞ്ഞാല്‍ ഏറ്റവും ചര്‍ച്ചയാകുന്ന വിഷയം ഇന്ധന വിലവര്‍ധന
7:13 PM IST:
7:08 PM IST:
ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ നടത്തിയത് 11 മണ്ഡലങ്ങളില്‍. എല്ലാ മണ്ഡലങ്ങളിലുമായി 5,500 സാമ്പിളുകള്‍ ശേഖരിച്ചു
7:05 PM IST:
കേരളം ഇത്തവണ വോട്ട് ചെയ്യുന്നത് എന്തെല്ലാം കാര്യങ്ങള്‍ മുന്നില്‍ കണ്ടാകും. വെെകാരികമായ വിഷയങ്ങള്‍ വോട്ടിനെയും ബാധിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലങ്ങള്‍
6:57 PM IST:
ശബരിമലയടക്കമുള്ള വിവാദങ്ങൾ വോട്ടര്‍മാരെ സ്വാധീനിക്കുമോ? പുതിയ അടിയൊഴുക്കുകൾ ഉണ്ടാകുമോ? പുത്തൻ സഖ്യങ്ങൾ ഉരുത്തിരിയുമോ? തുടങ്ങിയ ചോദ്യങ്ങൾക്കാണ് സര്‍വെയിലൂടെ പ്രധാനമായും ഉത്തരം തേടുന്നത്.
6:51 PM IST: