ശബരിമല വിഷയത്തിലെ എല്‍ഡിഎഫ് നിലപാട് നല്ലതാണെന്ന് 37 ശതമാനം പേര്‍ കരുതുന്പോള്‍ എല്‍ഡിഎഫ് നിലപാട് മോശമാണെന്ന അഭിപ്രായം 53 ശതമാനം പേര്‍ക്കുമുണ്ട്.
മാസങ്ങളായി കേരളം സജീവമായി ചര്‍ച്ച ചെയ്യുന്ന ശബരിമല വിഷയത്തില്‍ കൗതുകകരമായ അഭിപ്രായ പ്രകടനമാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നിന്നുമുണ്ടായത്.
ശബരിമല വിഷയത്തില്‍ ഏത് പാര്‍ട്ടിയുടെ നിലപാടിനോടാണ് യോജിപ്പ് എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം എന്‍ഡിഎ നിലപാടിനോടാണ് യോജിപ്പ് അറിയിച്ചത്. 25 ശതമാനം പേര്‍ യുഡിഎഫിനും 25 ശതമാനം പേര്‍ എല്‍ഡിഫ് നിലപാടിനോടും ആണ് തങ്ങള്‍ക്ക് യോജിപ്പ് എന്നറിയിച്ചു. 9 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞില്ല.
undefined
എന്നാല്‍ ശബരിമല വിഷയം ഏത് പാര്‍ട്ടിക്കാവും നേട്ടമാവുക എന്ന ചോദ്യം വന്നതോടെ അഭിപ്രായം മാറി. ശബരിമല വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയ നേട്ടമുണ്ടാക്കും എന്ന ഉത്തരമാണ് സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനം പേരും പങ്കുവച്ചത്. എല്‍ഡിഎഫ് നേട്ടമുണ്ടാക്കും എന്ന് 26 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ എന്‍ഡിഎയ്ക്ക് ശബരിമല വിഷയം രാഷ്ട്രീയനേട്ടമായി മാറും എന്ന് കരുതുന്നത് 21 ശതമാനം പേര്‍ മാത്രമാണ്. 21 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നുമില്ല.
ശബരിമല വിഷയത്തിലെ എല്‍ഡിഎഫ് നിലപാട് നല്ലതാണെന്ന് 37 ശതമാനം പേര്‍ കരുതുന്നു. യുഡിഎഫ് നിലപാട് നല്ലതാണ് എന്ന് 43 ശതമാനം പേരും വിശ്വസിക്കുന്നു. യുഡിഎഫ് നിലപാട് മോശമാണെന്ന അഭിപ്രായം 38 ശതമാനം പേര്‍ക്കും എല്‍ഡിഎഫ് നിലപാട് മോശമാണെന്ന അഭിപ്രായം 53 ശതമാനം പേര്‍ക്കുമുണ്ട്.