ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ ഗഫൂറിന് സീറ്റ് നല്‍കിയത് ശരിയാണ് 30 ശതമാനം പറയുമ്പോള്‍, ശരിയല്ലെന്നാണ് 52 ശതമാനം പേര്‍ പറയുന്നത്. 18 ശതമാനം പ്രതികരിക്കാനില്ലെന്നാണ് പറയുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കളമശ്ശേരി. മുസ്ലീംലീഗിന്‍റെ എംഎല്‍എയും മുന്‍മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ ഗഫൂറാണ് ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി പി രാജീവിനെ നേരിടുന്നത്. ഇതിനാല്‍ കടുത്ത മത്സരം നടക്കുന്ന ഈ മണ്ഡലത്തിലെ ലീഗിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് എഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ പറയുന്നത് ഇതാണ്.
ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ ഗഫൂറിന് സീറ്റ് നല്‍കിയത് ശരിയാണ് 30 ശതമാനം പറയുമ്പോള്‍, ശരിയല്ലെന്നാണ് 52 ശതമാനം പേര്‍ പറയുന്നത്. 18 ശതമാനം പ്രതികരിക്കാനില്ലെന്നാണ് പറയുന്നത്.
undefined
ആകെ 11368 വോട്ടര്‍മാരെ നേരിൽ കണ്ട് സംസാരിച്ചാണ് തെരഞ്ഞെടുപ്പ് സര്‍വ്വേയ്ക്ക് ആവശ്യമായ വിവരങ്ങൾ സ്വരൂപിച്ചത്. 277 നഗരപ്രദേശങ്ങളിലും 824 ഗ്രാമപ്രദേശങ്ങളിലും സര്‍വ്വേയുടെ ഭാഗമായി വിവരശേഖരം നടത്തി. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും വിവരശേഖരണം നടത്തുക വഴി രാഷ്ട്രീയ കേരളത്തിൻെ പൊതുചിന്തയിലേക്ക് വിരൽ ചൂണ്ടാൻ ഈ സര്‍വ്വേയ്ക്ക് സാധിക്കും.