ഗുരുവായൂരിലെ കോലീബി ആരോപണം ശുദ്ധ അസംബന്ധം; കെ എൻ എ ഖാദർ

By Web Team  |  First Published Mar 21, 2021, 11:31 AM IST

ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്തത് ആർക്ക് ​ഗുണം ചെയ്യുമെന്നൊന്നും പ്രവചിക്കാൻ താൻ ആളല്ല. ഇടതുപക്ഷവുമായുള്ള ​ഗുഢാലോചനയുടെ ഭാ​ഗമായിട്ടാണ് നോമിനേഷൻ തള്ളിയത്. താൻ എല്ലാവരോടും വോട്ട് ചോ​ദിക്കും.


തൃശ്ശൂർ: ​ഗുരുവായൂരിലെ കോലീബി ആരോപണം ശുദ്ധ അസംബന്ധമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ പറഞ്ഞു. ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല. യഥാർത്ഥത്തിൽ സംഭവിച്ചത് ഇടതുപക്ഷത്തിനു വേണ്ടിയുള്ള ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ ഹൈക്കോടതിയിൽ...

Latest Videos

undefined

ഒരു സ്ഥാനാർത്ഥിയുടെ നോമിനേഷൻ സമർപ്പിക്കുന്നത് സ്ഥാനാർത്ഥിയാണ്. അതിന് ആരുടെ സഹായം തേടണമെന്ന് തീരുമാനിക്കുന്നതും അവർ തന്നെയാണ്. നോമിനേഷൻ പരിശോധിച്ച് തള്ളുന്നത് അതിന് അധികാരുപ്പെട്ടവരാണ്. അതിന് യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. ഇത്ര അശ്രദ്ധമായി നോമിനേഷൻ നൽകാമോ എന്നൊക്കെ ചോദിക്കേണ്ടത് അവരോട് തന്നെയാണ്. യുഡിഎഫ് അല്ല അതിൽ മറുപടി പറയേണ്ടത്. ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്തത് ആർക്ക് ​ഗുണം ചെയ്യുമെന്നൊന്നും പ്രവചിക്കാൻ താൻ ആളല്ല. ഇടതുപക്ഷവുമായുള്ള ​ഗുഢാലോചനയുടെ ഭാ​ഗമായിട്ടാണ് നോമിനേഷൻ തള്ളിയത്. താൻ എല്ലാവരോടും വോട്ട് ചോ​ദിക്കും. ഏതെങ്കിലും വോട്ട് വേണ്ടെന്ന് വെക്കാൻ അത് ആര് എവിടെ ചെയ്തെന്ന് നമുക്ക് അറിയില്ലല്ലോ എന്നും കെ എൻ എ ഖാദർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read Also: പത്രിക തള്ളിയതിൽ വിവാദം; ഗൗരവത്തോടെ കാണുമെന്ന് ബിജെപി; ഡീലെന്ന് കോൺഗ്രസ്, ഒത്തുകളിയെന്ന് സിപിഎം...
 

click me!