നാദാപുരത്ത് കള്ളവോട്ടെന്ന പരാതിയുമായി യുഡിഎഫ്, നാദാപുരത്തും ആന്തൂരിലും സ്ഥാനാർത്ഥികളെ തടഞ്ഞെന്നും ആരോപണം

By Web Team  |  First Published Apr 6, 2021, 1:21 PM IST

മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ താൻ സന്ദർശനം നടത്തിയെന്നും എന്നാൽ ചില ബൂത്തുകളിൽ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ കുമാർ ആരോപിക്കുന്നു. 


കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാ‍ർ. പത്താം നമ്പർ ബൂത്തിലെ 286-ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്.  കള്ളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാ‍ർ ജില്ലാ കളക്ടർക്ക് പരാതി നൽകി. 

മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ താൻ സന്ദർശനം നടത്തിയെന്നും എന്നാൽ ചില ബൂത്തുകളിൽ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ കുമാർ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ബൂത്തുകളിൽ എത്തി തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാനാർ‌ത്ഥിക്ക് അവകാശമുണ്ടെന്ന കാര്യവും പ്രവീൺ ചൂണ്ടിക്കാണിക്കുന്നു.  നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു. 

Latest Videos

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ട ഇരട്ടവോട്ടർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പേരുള്ളത് നാദാപുരം മണ്ഡലത്തിൽ നിന്നാണ്. കണ്ണൂരിലെ ആന്തൂരിലും യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. 177-ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി ആരോപണം ഉയർന്നിരിക്കുന്നത്. 

click me!