മാവേലിക്കരിയിലും ത്രികോണ പോരാട്ടം!; വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മൂന്ന് മുന്നണികളും

By Web Team  |  First Published Mar 27, 2021, 9:44 PM IST

പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ മാവേലിക്കരയിലും ത്രികോണ പോരാട്ടത്തിന്‍റെ ചൂടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം, മണ്ഡലത്തിൽ ബിജെപി നേടിയ മുന്നേറ്റമാണ് ഇടത് വലത് മുന്നണികളെ കുഴപ്പിക്കുന്നത്.


മാവേലിക്കര: പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ മാവേലിക്കരയിലും ത്രികോണ പോരാട്ടത്തിന്‍റെ ചൂടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം, മണ്ഡലത്തിൽ ബിജെപി നേടിയ മുന്നേറ്റമാണ് ഇടത് വലത് മുന്നണികളെ കുഴപ്പിക്കുന്നത്.  സീറ്റ് നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും സജീവ പ്രവർത്തനത്തിലാണ്.

യുവനേതാവ് നേതാവ് എംഎസ് അരുൺകുമാർ ആർ രാജേഷിന്‍റെ പകരക്കാരനാകുമെന്നാണ് ഇടത് പ്രതീക്ഷ. യുഡിഎഫ് സ്ഥാനാർഥി കെകെ ഷാജുവിനെയും, ഡിവൈഎഫ്ഐ പാളയത്തിൽ നിന്ന് എൻഡിഎയിലേക്ക് ചേക്കേറിയ കെ സഞ്ജുവിനെയും ശക്തമായ സംഘടനാ സംവിധാനം കൊണ്ട് മറികടക്കാനാകുമെന്ന് സിപിഎം കണക്കുകൂട്ടൽ.

Latest Videos

undefined

അതേസമയം പത്ത് വർഷമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന മാവേലിക്കര തിരിച്ചുപിടിക്കണം, ഇടതിനൊപ്പം, ബിജെപിയെ കൂടി ശക്തമായി എതിർത്താൽ മാത്രമെ വിജയിച്ചുകയറാനാകൂവെന്ന് യുഡിഎഫ് ക്യാമ്പ് പറയുന്നു. മണ്ഡലത്തിലെ പരിചിത മുഖമെന്നത് ഷാജുവിന് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറിയായിരുന്ന കെ സഞ്ജുവിനെ സ്ഥാനാർഥി ആക്കിയതിലൂടെ എ പ്ലസ് മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും എൻഡിഎ പ്രതീക്ഷിക്കുന്നില്ല. അപ്രതീക്ഷിത സ്ഥാനാർത്ഥി വന്നപ്പോൾ, പാർട്ടി ഘടകങ്ങളിൽ ആദ്യഘട്ടത്തിൽ ഉയർന്ന എതിർപ്പ് പരിഹരിച്ചെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

click me!