സീറ്റ് വെട്ടിക്കുറയ്ക്കാൻ സിപിഎം: വഴങ്ങാതെ ഇടതുമുന്നണിയിലെ ചെറുപാര്‍ട്ടികൾ

By Web Team  |  First Published Mar 1, 2021, 9:31 PM IST

രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകൾ എൽഡിഎഫിൽ പൂര്‍ത്തിയായെങ്കിലും സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ജെഡിഎസിന് മൂന്ന് സീറ്റുകൾ സിപിഎം വാഗ്ദാനം ചെയ്തെങ്കിലും നാല് സീറ്റ് വേണമെന്നാണ് അവരുടെ നിലപാട്.


തിരുവനന്തപുരം: പതിവിന് വിപരീതമായി എൽഡിഎഫിൽ സീറ്റ് വിഭജനം ഇക്കുറി കീറാമുട്ടിയായ അവസ്ഥയാണ്. എൽജെഡി, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ വരവോട് കൂടുതലായി ഇരുപതോളം സീറ്റുകൾ കണ്ടെത്തേണ്ടി വന്നതാണ് എൽഡിഎഫ് സീറ്റ് വിഭജനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുതിയ സാഹചര്യത്തിൽ സീറ്റുകൾ വീട്ടുകൊടുക്കാൻ സിപിഎമ്മും സിപിഐയും തയ്യാറായിട്ടുണ്ട്. ഇതോടൊപ്പം ചെറുപാര്‍ട്ടികളുടെ കൂടി സീറ്റുകൾ വെട്ടിച്ചുരുക്കാനാണ് സിപിഎം നീക്കം. ഇതിനെ ചെറുകക്ഷിനേതാക്കൾ പ്രതിരോധിക്കുന്നതാണ് നിലവിൽ കാര്യങ്ങൾ സങ്കീര്‍ണമാക്കുന്നത്. 

രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകൾ എൽഡിഎഫിൽ പൂര്‍ത്തിയായെങ്കിലും സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ജെഡിഎസിന് മൂന്ന് സീറ്റുകൾ സിപിഎം വാഗ്ദാനം ചെയ്തെങ്കിലും നാല് സീറ്റ് വേണമെന്നാണ് അവരുടെ നിലപാട്. എൽജെഡിക്ക് കൽപറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകൾ ആണ് വാഗ്ദാനം ചെയ്തത്. എന്നാൽ തെക്കൻ ജില്ലയിൽ കൂടി ഒരു സീറ്റ് വേണമെന്നാണ് അവരുടെ ആവശ്യം. തിരുവനന്തപുരം സീറ്റിലെ ജനാധിപത്യ കോണ്‍ഗ്രസിലെ ആൻ്റണി രാജുവിന് നൽകാൻ സിപിഎം സമ്മതമറിയിച്ചിട്ടുണ്ട്. 

Latest Videos

എൻസിപിക്ക് രണ്ട് സീറ്റുകൾ കൊടുക്കാം എന്നാണ് സിപിഎം ആദ്യം അറിയിച്ചത്. എന്നാൽ അതിന് അവര്‍ വഴങ്ങിയില്ല. ഇതോടെ അവര്‍ക്ക് മൂന്ന് സീറ്റ് കൊടുക്കാൻ സിപിഎം തീരുമാനിച്ചു എന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് എന്നീ ചെറുകക്ഷികൾക്കെല്ലാം ഒരു സീറ്റ് വീതം കിട്ടും. ഐഎൻഎല്ലിൻ്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ സിപിഎം സംസ്ഥാന സമിതി ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച എൽഡിഎഫിൽ നടക്കുക. 

click me!