മഞ്ചേശ്വരത്തെ എസ്ഡിപിഐ പരസ്യപിന്തുണ; യുഡിഎഫ് ജനങ്ങളോട് മറുപടി പറയണമെന്ന് ബിജെപി

By Web Team  |  First Published Apr 3, 2021, 8:48 PM IST

മഞ്ചേശ്വരത്ത് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ.  ഇതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും രംഗത്തെത്തി


കാസർകോട്: മഞ്ചേശ്വരത്ത് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ.  ഇതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും രംഗത്തെത്തി. രാജ്യത്തെ ഛിദ്രമാക്കുന്ന പോപ്പുലർ ഫ്രണ്ടുമായി സഖ്യത്തിലേർപ്പെട്ടതിന് യു‍ഡിഎഫ് നേതൃത്വം ജനങ്ങളോട് മറുപടി പറയണമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

അതേസമയം പരസ്യസഖ്യമില്ലെന്നും വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടത്തിൽ മതേതരത്വത്തിന്‍റെ വിജയത്തിനായുള്ള ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി എകെ.എം അഷ്റഫ് വിശദീകരിച്ചു.

Latest Videos

undefined

എന്നാൽ ഇഞ്ചോടിഞ്ച് ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്ത് പരസ്യസഖ്യമില്ലെന്ന് പറയുമ്പോഴും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ് എസ്ഡിപിഐയുടെ പിന്തുണ. 52 ശതമാനം ന്യൂനപക്ഷവോട്ടുള്ള മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ നേടിയത് ഏഴായിരത്തിലധികം വോട്ടാണ്. 

കെ സുരേന്ദ്രനെ തോൽപ്പിക്കാൻ യുഡിഎഫിനേ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്.  എസ്ഡിപിഐ-യുഡിഎഫ് സഖ്യം നേരത്തെ ഉള്ളതാണെന്നും ആരാണ് വർഗീയത വളർത്തുന്നതെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയ മാറ്റങ്ങളും മണ്ഡലത്തിൽ ചർച്ചയാകുമെന്നുറപ്പ്.

click me!