ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം സജീവമാക്കി മുന്നണികള്‍; സിപിഎമ്മും അനില്‍ അക്കരയും പോര് തുടരുന്നു

By Web Team  |  First Published Feb 12, 2021, 8:21 PM IST

ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ഏറ്റവും കൂടുടതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രദേശമാണ് വടക്കാഞ്ചേരി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ലൈഫ് ഉയര്‍ത്തി യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചെങ്കിലും വടക്കാഞ്ചേരി മേഖലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല.


തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ലൈഫ് മിഷൻ ഫ്ലാറ്റിനെ ചൊല്ലി സിപിഎമ്മും അനില്‍ അക്കര എംഎല്‍എയും തമ്മിലുളള പോര് തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ലൈഫ് മിഷൻ വിവാദം വീണ്ടും സജീവമാക്കാനാണ് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റേയും ശ്രമം.

ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ഏറ്റവും കൂടുടതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രദേശമാണ് വടക്കാഞ്ചേരി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ലൈഫ് ഉയര്‍ത്തി യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചെങ്കിലും വടക്കാഞ്ചേരി മേഖലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. ഇത് വലിയ ആത്മവിശ്വാസമാണ് എല്‍ഡിഎഫിന് നല്‍കിയിരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ലൈഫ് വിവാദത്തെ അനാവശ്യമെന്ന് പറഞ്ഞ് എല്‍ഡിഎഫ് തളളുകയാണ്.

Latest Videos

undefined

അനില്‍ അക്കര എംഎല്‍എ അനവാശ്യ വിവാദത്തിലൂടെ 140 കുടുംബങ്ങളുടെ വീടുമുടക്കിയെന്ന പ്രചാരണവുമയി മുന്നോട്ടു പോകുകയാണ് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അനില്‍ അക്കര വീണ്ടും വരുമ്പോള്‍ ഈ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം .അതിൻറെ ഭാഗമായി മണ്ഡലത്തില്‍ അക്കരയ്ക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടികളും യോഗങ്ങളും സജീവമാണ്. വടക്കാഞ്ചേരിയില്‍ സിപിഎമ്മില്‍ വിഭാഗീയത ശക്തമാണെങ്കിലും അക്കരയ്ക്കെതിരെയുളള പ്രചാരണത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്

വീടുമുടക്കിയെന്ന സിപിഎമ്മിന്‍റെ ആരോപണത്തെ ഇല്ലാതാക്കുകയാണ് അനില്‍ അക്കരയുടെ മുന്നിലെ പ്രധാന വെല്ലുവിളി. ഇതിനായി എംഎല്‍എ മുൻകയ്യെടുത്ത് വീടുണ്ടാക്കി കൊടുത്തവരുടെ പട്ടിക തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പടെ വലിയ പ്രചാരം നല്‍കാനാണ് ശ്രമം. വീട് അനുവദിക്കപ്പെട്ട ഒരാള്‍ക്കു പോലും താൻ കാരണം വീട് നഷ്ടപ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ അവര്‍ക്ക് വീട് നല്‍കാൻ തയ്യാറാണെന്നുമുളള പ്രചാരണവുമായാണ് എംഎല്‍എ വോട്ടര്‍മാരെ സമീപിക്കുന്നത്.

click me!