തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെ വിജയം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചിട്ടെന്ന് സജീന്ദ്രന്‍

By Web Team  |  First Published Apr 4, 2021, 10:43 AM IST

കുന്നത്തുനാട്ടില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ട്വന്റി ട്വന്റിയും എല്‍ഡിഎഫുെ മത്സരിക്കുന്നതെന്നുെ വി പി സജീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 


കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി  വിജയം നേടിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചായിരുന്നെന്ന് കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന്‍. വോട്ടര്‍മാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും കുന്നത്തുനാട്ടില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ട്വന്റി ട്വന്റിയും എല്‍ഡിഎഫുെ മത്സരിക്കുന്നതെന്നുെ വി പി സജീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം വിജയ പ്രതീക്ഷയിലാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ് പറഞ്ഞു. മണ്ഡലങ്ങളിലെ വീടുകളില്‍ കയറിയിറങ്ങിയായിരുന്നു ട്വന്റി 20യുടെപ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ്. കേരളത്തില്‍ വലിയ മാറ്റം വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച സാബു, ഇടതു മുന്നണിയെ സഹായിക്കാനാണ് ട്വന്റി 20 മത്സരിക്കുന്നതെന്ന യുഡിഎഫ് ആരോപണവും തള്ളി.

Latest Videos

അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണം ഉന്നയിക്കുന്നത് മനോനില തെറ്റിയവരാണ്. രണ്ടു മുന്നണികളെയും ഒരേ പോലെ ട്വന്റി 20 എതിര്‍ക്കുന്നുവെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.
 

click me!