പ്രകടന പത്രിക മൂന്നിന് അന്തിമ രൂപമാക്കും. ഒറ്റകെട്ടായി ഒരു മനസോടെ തെരഞ്ഞെടുപ്പിനെ നേരിടും. അഴിമതി ഭരണത്തിനെതിരെ ജനം വിധി എഴുതുമെന്നും നല്ല വിജയം യുഡിഎഫിന് ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് പൂർണ സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നു. സീറ്റ് വിഭജനം തിങ്കളാഴ്ച പൂർത്തിയാക്കും. മൂന്നിന് യുഡിഎഫ് യോഗം. അന്ന് സീറ്റുകൾ പ്രഖ്യാപിക്കുമെന്നും ചെന്നിത്തവ പറഞ്ഞു. പ്രകടന പത്രിക മൂന്നിന് അന്തിമ രൂപമാക്കും. ഒറ്റകെട്ടായി ഒരു മനസോടെ തെരഞ്ഞെടുപ്പിനെ നേരിടും. അഴിമതി ഭരണത്തിനെതിരെ ജനം വിധി എഴുതുമെന്നും നല്ല വിജയം യുഡിഎഫിന് ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.
undefined
Also Read: സ്ഥാനാർത്ഥി നിർണയം മാർച്ച് ആദ്യവാരം പൂർത്തിയാക്കും, മുഖ്യമന്ത്രിക്ക് സമനില തെറ്റി: കെസി വേണുഗോപാൽ
ഏപ്രിൽ ആറിനാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 22 ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ്.