കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ ഇരട്ടവോട്ടെന്ന പരാതി ശരിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്.
തിരുവനന്തപുരം: ഇരട്ടവോട്ടെന്ന പ്രതിപക്ഷത്തിന്‍റെ പരാതി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പരാതി നല്‍കിയ എല്ലാ മണ്ഡലങ്ങളിലെയും കള്ളവോട്ടര്‍മാരെ കണ്ടെത്തണമെന്നും ചെന്നിത്തല പറഞ്ഞു. കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ ഇരട്ടവോട്ടെന്ന പരാതി ശരിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്.
കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് 800 ഉം കോഴിക്കോട് താനൂരും പരാതിയിൽ പറഞ്ഞതിൽ 70% ശരിയാണ്. കാസർകോടും കള്ളവോട്ട് ഉണ്ട്. ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയ്യാറാക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേ സമയം ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നത് എന്നും ടിക്കാറാം മീണ വിശദീകരിച്ചു. ബിഎൽഒമാർ നേരിട്ട് പരിശോധിക്കാത്തതാണ് പ്രധാന പ്രശ്നം. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്നാട്ടിൽ മാത്രം 12 ലക്ഷം ഇരട്ട വോട്ട് കണ്ടെത്തി. ഈ വര്‍ഷം മാത്രം 60000 ഇരട്ട വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു.