ഇഎംസിസി വിവാദം: ധൈര്യമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

By Web Team  |  First Published Feb 27, 2021, 1:16 PM IST

തീരദേശത്തെ കബളിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യകരമാണ്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 


കൊച്ചി: ഇഎംസിസി വിവാദത്തില്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരദേശത്തെ കബളിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യകരമാണ്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ആശ്ചര്യം കളളം കള്ളക്കളി കയ്യോടെ പിടികൂടിയപ്പോൾ ഉള്ളതാണ്. താൻ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തുന്നു. സഭാംഗക്കൾക്ക്  മറവിരോഗമാണ്. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കുമെല്ലാം ഒന്നും ആർക്കും ഓർമയില്ല. മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ സൈന്യമെന്ന് പറഞ്ഞ് അവരെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം ഇത് പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞ കാബിനറ്റ് അംഗീകാരം നൽകിയേനെ എന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നാടകം കളിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
 
വാഷിംങ് ടണിൽ വെച്ച് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കൊപ്പം സഞ്ജയ് കൗളും ഉണ്ടായിരുന്നുയ നിയമനങ്ങൾക്ക് മാത്രമല്ല ധാരണാപത്രങ്ങൾക്കും പിൻവാതിലെന്ന് ചെന്നിത്തല പരിഹസിച്ചു. സ്പ്രിംക്ളർ കരാർ ഇടപാടിന് സമാനമാണിത്. ഒന്നും മറയ്ക്കാനില്ലെകിൽ സർക്കാർ എന്തിന് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടണം. ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തിന് തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫിൻ്റെ മു ഖ്യ മ ന്തി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest Videos

click me!