ചടയമംഗലത്ത് സിപിഐക്ക് വിമത ഭീഷണി; ചിഞ്ചുറാണിക്കെതിരെ മുസ്തഫയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ നീക്കം

By Web Team  |  First Published Mar 14, 2021, 9:04 AM IST

എ മുസ്തഫയെ മത്സരിപ്പിക്കാനാണ് ആലോചന. ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നവരുടെ കൺവൻഷൻ ഇന്ന് വൈകിട്ട് ചടയമംഗലത്ത് ചേരും. കൺവൻഷനിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. 


കൊല്ലം: ചടയമംഗലത്ത് സിപിഐയിൽ വിഭാഗീയത രൂക്ഷം. സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് ഒരു വിഭാഗം സിപിഐ പ്രവർത്തകരുടെ നീക്കം. പ്രാദേശിക നേതാവ് എ മുസ്തഫയെ മത്സരിപ്പിക്കാനാണ് ആലോചന. ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നവരുടെ കൺവൻഷൻ ഇന്ന് വൈകിട്ട് ചടയമംഗലത്ത് ചേരും. കൺവൻഷനിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. വിമത നീക്കം തടയാൻ തിരക്കിട്ട ചർച്ചകളിലാണ് സിപിഐ നേതൃത്വം.

അതേസമയം, ചടയമംഗലത്ത് ഇടതു മുന്നണി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് സ്ഥാനാർഥി ജെ ചിഞ്ചുറാണി പറഞ്ഞു. സിപിഐയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. കൂടുതൽ വനിതകളെ സ്ഥാനാർത്ഥികളാക്കേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം കൂട്ടയായ ചിഞ്ചുറാണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Latest Videos

click me!