മണ്ഡലത്തിലെ പ്രശ്‍നങ്ങളെ അടഞ്ഞ അധ്യായമെന്നാണ് എം കെ രാഘവന്‍ വിശേഷിപ്പിച്ചത്. വികാര പ്രകടനങ്ങള്‍ എല്ലാം അവസാനിച്ചെന്നും ഇനി ജയമാണ് വേണ്ടതെന്നും എം കെ രാഘവന്‍ പറഞ്ഞു.
കോഴിക്കോട്: എലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി മണ്ഡലം ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍. മണ്ഡലത്തിലെ പ്രശ്‍നങ്ങളെ അടഞ്ഞ അധ്യായമെന്നാണ് എം കെ രാഘവന്‍ വിശേഷിപ്പിച്ചത്. വികാര പ്രകടനങ്ങള്‍ എല്ലാം അവസാനിച്ചെന്നും ഇനി ജയമാണ് വേണ്ടതെന്നും എം കെ രാഘവന്‍ പറഞ്ഞു. സുൽഫിക്കർ മയൂരിയെ വിജയിപ്പിക്കണ്ടത് നാടിന്‍റെ ആവശ്യകതയാണെന്നും രാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധമുയര്‍ന്ന എലത്തൂരില്‍ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിലെ സുല്‍ഫീക്കര്‍ മയൂരിയാണ് സ്ഥാനാര്‍ത്ഥി. സുല്‍ഫീക്കര്‍ മയൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ എട്ട് മണ്ഡലം ഭാരവാഹികള്‍ നേരത്തെ രാജിവച്ചിരുന്നു. കുറ്റ്യാടി മോഡലില്‍ പ്രാദേശിക വികാരം വിജയം കാണുമെന്നായിരുന്നു പത്രിക പിന്‍വലിക്കാനുളള അവസാന നിമിഷം വരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
undefined
ഒടുവില്‍ പത്രിക പിന്‍വലിക്കാനുളള സമയം അവസാനിക്കാനിരിക്കെ എലത്തൂരില്‍ സുല്‍ഫീക്കര്‍ മയൂരി തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് എം എം ഹസന്‍ പ്രഖ്യാപിച്ചു. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മാറ്റം ആലോചിക്കാമെന്നും ഹസന്‍ പറഞ്ഞു.