പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം: രാഷ്ട്രപതിക്ക് ശുപാര്‍ശ നൽകി കേന്ദ്രമന്ത്രിസഭായോഗം

By Web Team  |  First Published Feb 24, 2021, 4:01 PM IST

. രാഷ്ട്രപതി ഭവനിൽ നിന്നും വിജ്ഞാപനം വരുന്നതോടെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണവും നിലവിൽ വരും. 


ദില്ലി: ഭൂരിപക്ഷം നഷ്ടമായ നാരാണയസ്വാമി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍. ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്ക് ശുപാര്‍ശ നൽകി. രാഷ്ട്രപതി ഭവനിൽ നിന്നും വിജ്ഞാപനം വരുന്നതോടെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണവും നിലവിൽ വരും. കേരളത്തിനും തമിഴ്നാടിനും ബംഗാളിനും അസമിനും ഒപ്പം ഏപ്രിൽ - മെയ് മാസങ്ങളിൽ പുതുച്ചേരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

click me!