'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടരിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ' എന്നാണ് പോസ്റ്റർ.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് എതിരെ എറണാകുളത്ത് പ്രാദേശിക പ്രതിഷേധം. കുന്നത്തുനാട് മണ്ഡലത്തിലാണ് പരാതികൾ ഉയർന്നിട്ടുള്ളത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറത്തിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചു.
'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ' എന്നാണ് പോസ്റ്റർ. സ്ഥാനാർത്ഥി നിർണയം പുനപരിധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും പോസ്റ്ററിലൂടെ ഉന്നയിക്കപ്പെടുന്നു. മുൻ കോൺഗ്രസ് ഭാരവാഹി കൂടിയായ
undefined
ശ്രീനിജൻ ഇവിടെ സ്ഥാനാർത്ഥിയായേക്കുമെന്ന് പ്രചാരണമുണ്ട്. നേരത്തെ സിപിഎമ്മിൽ പ്രവർത്തിച്ച് പരിചയമുള്ള ആളുകളിരിക്കെ, ശ്രീനിജനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രതിഷേധമാണ് പോസ്റ്ററിലൂടെ പുറത്ത് വരുന്നത്.
എന്നാൽ സ്ഥാനാർത്ഥി ആരാകുമെന്ന് സിപിഎം ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും പോസ്റ്ററിനു പിന്നിൽ കോൺഗ്രസ് എംഎൽഎ ആണെന്നുമാണ് ഇക്കാര്യത്തിൽ സിപിഎം ഏരിയാ സെക്രട്ടറി സിവി ദേവദർശന്റെ പ്രതികരണം.