ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് പ്രത്യേകം കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുക.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8ന് തുടങ്ങും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇത്തവണ ഏതാണ്ട് ഇരട്ടിയാണ്.
ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് പ്രത്യേകം കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുക.
നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒമ്പത് മണ്ഡലങ്ങളിൽ 6 മണി വരെയാണ് പോളിംഗ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കൊവിഡ് ബാധിതർക്കും, ക്വാറൻ്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.