പിഎം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു, പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പ്രതികരണം

By Web Team  |  First Published Mar 23, 2021, 2:11 PM IST

'കോൺഗ്രസുമായി മാനസികമായി അകന്നു. ഇന്നത്തെ നേതൃത്വത്തോട് പൂർണമായും അകന്നു. പാർട്ടിയിൽ ഉറച്ച് നിൽക്കാൻ പാർട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ലെന്നും പിഎം സുരേഷ് ബാബു


കോഴിക്കോട്: കോൺഗ്രസ് പാർട്ടിവിടുന്നത് ആലോചിക്കുന്നതായി കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തിൽ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോൺഗ്രസുമായി മാനസികമായി അകന്നു. ഇന്നത്തെ നേതൃത്വത്തോട് പൂർണമായും അകന്നു. പാർട്ടിയിൽ ഉറച്ച് നിൽക്കാൻ പാർട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല. 
തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടേക്കും. പാർട്ടി വിട്ടാൽ എന്ത് ചെയ്യണമെന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

പാർട്ടി വിടാതിരിക്കണം എന്ന നിർബന്ധബുദ്ധി തനിക്കില്ലെന്നും കോൺഗ്രസ് വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകാം എന്ന് തോന്നിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളൊഴിച്ച് എല്ലാവരും നിരന്തരം വിളിക്കുകയും കാണുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം പിസി ചാക്കോ തന്നെ കാണാൻ വന്നിരുന്നുവെന്നും സ്ഥിരീകരിച്ചു. 

click me!