'കോൺ​ഗ്രസിലെ സ്ഥാനാർത്ഥി നിർണയ രീതി തെറ്റ്'; പൊട്ടിത്തെറിച്ച് പി ജെ കുര്യനും

By Web Team  |  First Published Mar 11, 2021, 10:50 AM IST

സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ തന്നോടും ചർച്ച ചെയ്തിട്ടില്ല. ജില്ലാ കോൺഗ്രസ് അധ്യക്ഷനോടും കെ പി സി സി ഭാരവാഹികളോടും ചർച്ച ചെയ്തിട്ടില്ല. 


പത്തനംതിട്ട: സ്ഥാനാർത്ഥിനിർണയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പി സി ചാക്കോ പാർട്ടി വിട്ടതിനു പിന്നാലെ സമാന അഭിപ്രായമുയർത്തി  മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ജെ കുര്യനും രം​ഗത്തെത്തി. പി സി ചാക്കോ പാർട്ടി വിട്ടത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ചാക്കോ രാജി വയ്ക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. ഇത് പാർട്ടി പരിഗണിക്കേണതാണെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ തന്നോടും ചർച്ച ചെയ്തിട്ടില്ല. ജില്ലാ കോൺഗ്രസ് അധ്യക്ഷനോടും കെ പി സി സി ഭാരവാഹികളോടും ചർച്ച ചെയ്തിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കൾ. ഗ്രൂപ്പ് നേതാക്കൾ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. പാർട്ടിയിലെ സ്ഥാനാർത്ഥി നിർണയ രീതി തെറ്റാണ്. യുഡിഎഫ് ഭരണത്തിൽ വരും. മുതിർന്ന നേതാക്കൾ പ്രചരണത്തിന് മുന്നിലുണ്ടാവും എന്നും പി ജെ കുര്യൻ പറഞ്ഞു. 

Latest Videos


Read Also: ഗ്രൂപ്പില്ലാതെ ഇവിടെ കോണ്‍ഗ്രസുകാരനാവാന്‍ കഴിയില്ല; രാജിവെച്ചത് ആത്മസംതൃപ്‍തി നഷ്ടമായതുകൊണ്ട്- പി.സി. ചാക്കോ...
 

click me!