പി ജയരാജന്റെ ഫാൻ പേജായ പിജെ ആർമിയില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഈ പേജുമായി തനിക്ക് ബന്ധമില്ലെന്ന് പി ജയരാജൻ വ്യക്തമാക്കിയിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായ 'പിജെ ആര്‍മി' ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽ പിക്ചർ മാറ്റി. പി ജയരാജനുപകരം ക്യാപ്റ്റൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രമാണ് പുതിയ പ്രൊഫൈല്‍ ചിത്രമായി ചേര്‍ത്തിരിക്കുന്നത്.
പി ജയരാജന്റെ ഫാൻ പേജായ പിജെ ആർമിയില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഈ പേജുമായി തനിക്ക് ബന്ധമില്ലെന്ന് പി ജയരാജൻ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നില്‍ക്കണമെന്ന് പി ജയരാജന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. പിജെ ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല. അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ജയരാജന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫാന്‍ പേജിലെ പ്രൊഫൈല്‍ ചിത്രം മാറിയത്.