അധികാരത്തിലെത്തിയാൽ പിണറായിക്ക് കൽത്തുറുങ്ക്, യുഡിഎഫ് തോറ്റാൽ കേരളത്തിൽ മൂന്നാം ശക്തി വരും: കെ സുധാകരൻ

By Web Team  |  First Published Mar 21, 2021, 4:33 PM IST

ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ പ്രശ്ന പരിഹാരമായിട്ടില്ല


കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന് കൽത്തുറുങ്ക് ഉറപ്പാണെന്ന് കെ സുധാകരൻ എംപി. ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വർഷം കൊണ്ടുനടന്നു, പിന്നീട് ഐടി കോർഡിനേറ്ററാക്കി, ഒരേ ഹോട്ടലിൽ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല. ഇക്കുറി യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ പ്രശ്ന പരിഹാരമായിട്ടില്ല. രണ്ടു ദിവസം കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയന് കൽതുറങ്കൽ ഉറപ്പാണ്. പിണറായി വിജയൻ ഉള്ളുപ്പില്ലായ്മയുടെ പ്രതീകമാണ്. ഓഖി ദുരന്തത്തിൽ മൃതദേഹങ്ങൾ കടൽ തീരത്ത് അടിഞ്ഞപ്പോൾ, ഫയൽ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രി. ജനങ്ങൾ നേരിട്ടപ്പോൾ റവന്യു മന്ത്രിയുടെ കാറിൽ മുഖ്യമന്ത്രി രക്ഷപ്പെട്ടു. ജനങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട മുഖ്യമന്ത്രിയിൽ നിന്ന് ഈ നാട് എന്ത് ഔന്നത്യമാണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Latest Videos

undefined

ഈ മുഖ്യമന്ത്രിയെ വിശ്വാസിക്കാമോ? എംവി രാഘവനെ കൊല്ലാൻ പോയ പുഷ്പൻ എന്ന ചെറുപ്പക്കാരന് മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം നൽകി. കേരളത്തിലെ ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാനുള്ള തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ആരാണ്? നാലു വർഷം കൊണ്ട് നടന്ന, ഐ ടി കോഡിനേറ്ററാക്കി, താമസിക്കുന്ന ഹോട്ടലിൽ താമസിപ്പിച്ച സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനം അറിയാതിരിക്കാനുള്ള വസ്തുതകൾ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലന്ന് പറയാൻ കാരണം. പത്താം ക്ലാസ് പാസാകാത്ത തെരുവോര പെൺകുട്ടിയെ കൊണ്ടുപോയി, വലിയ മുറിയും, വൻ ശമ്പളവും കൊടുത്ത ആളാണ് മുഖ്യന്ത്രി.

തീരദേശ മത്സ്യബന്ധന കരാർ ഇല്ലന്ന് പറഞ്ഞു. പിന്നെ എങ്ങനെയാണ് അത് റദ്ദാക്കിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണ്. പിണറായി വിജയൻ പണക്കാരനാണ്. ജയരാജൻ ജഗജില്ലിയാണ്. 40 വണ്ടി അകമ്പടി വേണമെന്ന് പറഞ്ഞാൽ, ഇത് കോരേട്ടന്റെ മകനാണെന്ന് ഞാൻ ചോദിച്ചാൽ തെറ്റാണോ? അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ചു കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല കേരളത്തിലുള്ളത്. യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നു വരുമെന്ന് പ്രവർത്തകരെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

click me!