വ്യവസായ മന്ത്രി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കി. കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കണ്ണൂര്‍: നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല വ്യാജരേഖകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ശബ്ദാനുകരണത്തിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി, മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും പരിഹസിച്ചു. കെപിസിസി പ്രസിഡന്റ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. മുല്ലപ്പള്ളി പണ്ട് കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്കി. ധാരണാപത്രം റദ്ദാക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണും പിണറായി വിജയന് ആരോപിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
undefined
ഇടതുപക്ഷത്തിനെതിരെ വികസന വിരോധികൾ അണിചേർന്നുകയാണ്. വ്യാജ കഥകൾ പ്രചരിപ്പിക്കാൻ നോക്കുന്നു. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് സർവ്വേ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതൽ രാജസ്ഥലാണ്. വികസനത്തിൽ കേരളം ബഹുകാതം മുന്നോട്ട് പോയി. ബൊഫോഴ്സ് മുതൽ 2ജി വരെ നടത്തിയവരാണ് കേരളത്തിൽ അഴിമതിയെ കുറിച്ച് പറയുന്നത്. യുഡിഎഫിൻ്റെ നശീകരണ രാഷ്ട്രീയത്തെ സഹായിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കുന്നത്. കിഫ്ബിയെ തകർത്തിട്ട് എന്താണ് ഇക്കൂട്ടർ നേടാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വികസന വിരോധികൾക്കുള്ള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും പിണറായി വിജയന് പറഞ്ഞു. എൽഡിഎഫിനെ നേരിടുന്നത് യുഡിഎഫും ബിജെപിയും ഒരുമിച്ചാണ്. ഇവർ തമ്മിൽ നല്ല ഐക്യമാണ്. ഉത്തരേന്ത്യയിൽ കലാപങ്ങൾ ഉണ്ടാക്കിയവർ കേരളത്തിൽ വന്ന് അക്രമ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയാണ്. അങ്ങനെ ഉള്ളവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. എൽഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇവിടുത്തെ കാര്യങ്ങൾ കൃത്യമായി അറിയാത്ത നേതാക്കൾ പറന്നിറങ്ങി പറയുന്നത് ഏറ്റു പാടുകയാണ്. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് ഇതിലൂടെ തകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.