കോൺഗ്രസിനേക്കാൾ ബിജെപിയെ എതിർക്കുന്നത് സിപിഎം, ശബരിമല ചർച്ചയാക്കുന്നത് ആശയ ദാരിദ്ര്യം കൊണ്ട്: പിസി ചാക്കോ

By Web Team  |  First Published Mar 17, 2021, 12:19 PM IST

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റന്നാൾ മുതൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം തുടങ്ങും. പാലക്കാട് കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടും


ദില്ലി: സംസ്ഥാനത്ത് കോൺഗ്രസിനേക്കാൾ ശക്തമായി ബിജെപിയെ എതിർക്കുന്നത് സിപിഎം ആണെന്ന് പിസി ചാക്കോ. ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്ന പാർട്ടിയാണ് സിപിഎം. ബാലശങ്കറിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ബാലശങ്കർ പറഞ്ഞതിലെ ശരിതെറ്റുകൾ അറിയില്ലെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റന്നാൾ മുതൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം തുടങ്ങും. പാലക്കാട് കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടും. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് കോൺഗ്രസിലുണ്ടായത്. കെ സുധാകരന് കോൺഗ്രസിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് തന്നോട് പറഞ്ഞു. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന അരഡസൻ നേതാക്കൾ വരും ദിവസങ്ങളിൽ എൻസിപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

തന്റെ രാജി പലർക്കും കോൺഗ്രസ് വിടാൻ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയത്തിലെ ഗ്രൂപ്പ് വീതംവെപ്പിൽ കെ സുധാകരൻ കടുത്ത അസ്വസ്ഥതയിലാണ്. കോൺഗ്രസിന് ഇപ്പോൾ ഹൈക്കമാന്റില്ല. ഹൈക്കമാന്റ് പറഞ്ഞാൽ കേൾക്കുന്ന കാലം മാറി. കെസി വേണുഗോപാൽ വിചാരിച്ചാൽ കോൺഗ്രസിൽ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. കേരളത്തിൽ ശബരിമല ചർച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണ്. ധർമ്മടത്ത് മത്സരിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക്  അവിടെ മത്സരിക്കാൻ താൽപര്യമില്ലെന്നും പിസി ചാക്കോ പറഞ്ഞു.

click me!