നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടി;മത്സര സാധ്യത തള്ളാതെ ചെന്നിത്തല,പ്രഖ്യാപനം നാളെ

By Web Team  |  First Published Mar 11, 2021, 5:33 PM IST

നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടി മത്സര സന്നദ്ധത അറിയിച്ചതടക്കമുള്ള കാര്യങ്ങളിൽ നിന്ന് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ്  ഒഴിഞ്ഞ് മാറി. 


ദില്ലി: നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടി. നിലവില്‍ അത്തരമൊരു ചര്‍ച്ചകളില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാളെയോടെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം അറിയാം.  

Latest Videos

അതേസമയം ഉമ്മൻ ചാണ്ടി മത്സര സന്നദ്ധത അറിയിച്ചതടക്കമുള്ള കാര്യങ്ങളിൽ നിന്ന് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് ഒഴിഞ്ഞ് മാറി. നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. യുഡിഎഫ് ജയിക്കാൻ ആവശ്യമുള്ള നടപടി സ്വീകരിക്കും. ബിജെപിയുടെ കയ്യിലിരിക്കുന്ന സീറ്റെന്ന നിലയിൽ നേമം തിരിച്ച് പിടിക്കേണ്ടതുണ്ട്. 140 മണ്ഡലങ്ങളും പ്രാധാന്യത്തോടെ തന്നെയാണ് കോൺഗ്രസ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

click me!