ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കാൻ തയ്യാറാകണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആവശ്യം. ഇതിന് പിന്നാലെയാണ് അനുകൂല നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്.
ദില്ലി: ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിച്ചേ മതിയാവൂയെന്ന ഹൈക്കമാന്‍ഡ് വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി മാറി മത്സരിക്കാന്‍ വിമുഖത അറിയിച്ചെങ്കിലും സംസ്ഥാന നേതാവ് തന്നെ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങിയെന്നാണ് സൂചന.
നേമത്തേക്ക് പോകുന്നുവെങ്കില്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കുന്നതിലടക്കം ചില നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍ ചാണ്ടി മുന്‍പോട്ട് വച്ചേക്കും. സോണിയാ ഗാന്ധിയുമായി നടത്തുന്ന നാളത്തെ കൂടിക്കാഴ്ചയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി നേമത്ത് എത്തിയേക്കും.
undefined
നാളെ വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. കെ സി ജോസഫ്, കെ ബാബു എന്നിവര്‍ക്ക് സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന മാനദണ്ഡത്തില്‍ ഇളവില്ലാത്തിനാല്‍ നേമത്തേക്കുള്ള കെ മുരളീധരന്‍റെ സാധ്യത മങ്ങി.
മൂവാറ്റുപുഴയില്‍ നിന്ന് ജോസഫ് വാഴക്കന്‍ കാഞ്ഞിരപ്പള്ളിയിലെത്തും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന് സീറ്റില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം കൂടി അംഗീകരിച്ച് പുതുമുഖങ്ങളെ അണിനിരത്തിയുള്ള പട്ടികയാവും പുറത്തിറക്കുക.