എൻസിപിയുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല; കാപ്പൻ കോൺഗ്രസിലേക്ക് വന്നാല്‍ സന്തോഷമെന്ന് മുല്ലപ്പള്ളി

By Web Team  |  First Published Feb 11, 2021, 10:14 AM IST

കൈപ്പത്തി ചിഹ്നം വരെ നൽകാൻ സന്തോഷമേ ഉള്ളൂവെന്നാണ് മുല്ലപ്പള്ളി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞത്. 


കൊച്ചി: മാണി സി കാപ്പൻ കോൺഗ്രസിലേക്ക് വന്നാലും സന്തോഷമേ ഉള്ളൂവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കുമെന്ന് മുല്ലപള്ളി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

എൻസിപിയുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇന്ന് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നേക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എൻസിപിക്ക് അകത്ത് അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. എൻസിപിയിൽ നിന്ന് മാണി സി കാപ്പൻ പുറത്ത് വന്നാലും സ്വീകരിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറാണെന്ന സൂചനയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. നിർണ്ണായക പ്രഖ്യാപനം വൈകാതെയുണ്ടായേക്കും.

Latest Videos

14ന് യുഡിഎഫിൽ ചേരുമെന്നാണ് കാപ്പൻ വിഭാഗത്തിന്റെ പ്രചരണം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ കാപ്പനെ സ്വീകരിക്കുമെന്നാണ് പ്രചരിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് നേതാക്കൾ കാപ്പനെ സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 

click me!