ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം
തിരുവനന്തപുരം: തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി നേമം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
നേമത്ത് മാക്സിസ്റ്റ്-ബിജെപി രഹസ്യബന്ധമെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ആരോപണം തള്ളിയ കുമ്മനം, നേമത്തേത് കോ-മാ സഖ്യം തന്നെയാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ആവർത്തിച്ചു. വട്ടിയൂർക്കാവിൽ തനിക്ക് സിപിഎം വോട്ട് കിട്ടിയെന്നത് നേരത്തെ മുരളീധരൻ തന്നെ സമ്മതിച്ചതാണ്. ആ മുരളീധരനെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.
undefined
'നേമത്ത് ശിവൻകുട്ടി അറിയാതെ മാ-ബി രഹസ്യബന്ധം', ഗുരുതര ആരോപണവുമായി കെ മുരളീധരൻ
രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഗ്രൗണ്ട് റിയാലിറ്റി അറിയില്ല. ഗുജറാത്തിലും യുപിയിലും മുസ്ലിം വിഭാഗം വോട്ട് ചെയ്തത് ബിജെപിക്കാണ്. രാഹുൽ വന്നു വോട്ടു ചോദിച്ചാലൊന്നും വോട്ടാവില്ലെന്നും കുമ്മനം പരിഹസിച്ചു.