ലീഗ് വനിതാ സ്ഥാനാർത്ഥിയെ ഇറക്കിയത് സ്വാഗതാർഹമായ മാറ്റമോ? വോട്ടർമാരുടെ അഭിപ്രായം ഇങ്ങനെയാണ്

By Web Team  |  First Published Mar 29, 2021, 8:41 PM IST

ദീർഘകാലത്തിന് ശേഷം മുസ്ലിം ലീഗ് ഒരു വനിതക്ക് സീറ്റ് കൊടുത്തത് സ്വാഗതാർഹമായ മാറ്റമാണോ എന്ന ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെ ചോദ്യത്തിന് വോട്ടർമാരുടെ അഭിപ്രായം 


തിരുവനന്തപുരം: മുസ്ലിം ലീഗിന് ഇക്കുറിയെങ്കിലും വനിതാ സ്ഥാനാർത്ഥിയുണ്ടാകുമോ എന്നായിരുന്നു സ്ഥാനാർത്ഥി പട്ടികാ പ്രഖ്യാപന വേളയിൽ കേരളം ഉറ്റുനോക്കിയിരുന്നത്. സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ കോഴിക്കോട് സൗത്തിൽ അഡ്വ. നൂര്‍ബിന റഷീദിന് സീറ്റ് ലഭിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ മുസ്ലീം ലീഗ് മത്സരിപ്പിക്കുന്നതെന്നത് കൊണ്ട് തന്നെ കേരളം അത് ഏറെ ചർച്ചയാകുകയും ചെയ്തു. മുസ്ലീം ലീഗ് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു വനിതയെ പരിഗണിച്ചതോടെ സംസ്ഥാന തലത്തില്‍ തന്നെ കോഴിക്കോട് സൗത്ത് മണ്ഡലം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 

ദീർഘകാലത്തിന് ശേഷം മുസ്ലിം ലീഗ് ഒരു വനിതക്ക് സീറ്റ് കൊടുത്തത് സ്വാഗതാർഹമായ മാറ്റമാണോ എന്ന ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെ ചോദ്യത്തിന് 48 ശതമാനം പേർ ആണ് എന്നും 39 ശതമാനം പേർ അല്ല എന്നുമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 13 ശതമാനം പേർ അറിയില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

Latest Videos

undefined

 

click me!