'സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ്ണ തൃപ്തിയില്ല'; കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് മുല്ലപ്പള്ളി

By Web Team  |  First Published Mar 28, 2021, 7:15 PM IST

സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇത്തവണ യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ്. 


കോഴിക്കോട്: സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പരാതികള്‍ പറയേണ്ട വേദിയില്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇത്തവണ യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ്.  

വടകരയിലെ കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു. രമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍
യാതൊരു എതിര്‍പ്പുമില്ല. രമയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. രമ സ്ഥാനാര്‍ത്ഥി ആകണമെന്ന് താന്‍ നേരത്തെ ആഗ്രഹിച്ചിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Latest Videos

click me!