പിണറായി സഹസ്രകോടീശ്വരൻമാരുടെ ക്യാപ്റ്റൻ; അദാനിയുമായുള്ള ബന്ധം വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി

By Web Team  |  First Published Apr 2, 2021, 11:09 AM IST

ബോംബ് പൊട്ടാൻ പോകുന്ന കാര്യം പറഞ്ഞത് പിണറായി വിജയനാണ്. വൈദ്യുതി കരാറിൽ പൊട്ടിയത് വലിയ ബോംബ് തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 


കണ്ണൂർ: സംസ്ഥാനത്ത് 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയിൽ നിന്ന് വാങ്ങാനുള്ള കരാറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് കെപിസിസി പ്രസി‍ഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ അദാനി എത്തിയത് പിണറായി വിജയനെ കാണാനാണ്. ഗൗതം അദാനിയുമായി ഉള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. 

സഹസ്രകോടീശ്വരൻമാരുടെ ക്യാപ്റ്റനാണ് പിണറായി വിജയൻ. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആരും അല്ല പിണറായിയെന്നും പിആര്‍ ഏജൻസികൾ നൽകിയ പേരാണ് ക്യാപ്റ്റനെന്നും മുല്ലപ്പള്ളി കണ്ണൂരിൽ ആരോപിച്ചു. ബോംബ് പൊട്ടാൻ പോകുന്ന കാര്യം പറഞ്ഞത് പിണറായി വിജയനാണ്. വൈദ്യുതി കരാറിൽ പൊട്ടിയത് വലിയ ബോംബ് തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Latest Videos

undefined

തുടര്‍ന്ന് വായിക്കാം: അദാനിക്ക് വേണ്ടി കേരള സർക്കാരും കേന്ദ്രവും ഒത്തുകളിക്കുന്നു; വൈദ്യുതി കരാറിൽ അഴിമതിയാരോപണവുമായി ചെന്നിത്തല.

തലശ്ശേരിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ആര്‍എസ്എസുകാരനാണ്. ബിജെപി പത്രിക തള്ളുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യം ആണ്. അതിൽ തന്നെ അന്തര്‍ധാര സജീവമാണ്. ജയിക്കില്ലെന്ന് അറിയാം. അതുകൊണ്ടാണ് പത്രിക തള്ളും പോലുള്ള കാര്യങ്ങൾ സംഭവിച്ചത്. ഇടതു സ്ഥാനാര്‍ത്ഥി ജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ നടപ്പാക്കിയതിന്‍റെ ഭാഗമായാണ് തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായതെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

click me!