വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാൻ മുല്ലപ്പള്ളി, കൈപ്പത്തി ചിഹ്നം കിട്ടാതെ ര​ഘുനാഥ്

By Web Team  |  First Published Mar 19, 2021, 7:36 AM IST

രഘുനാഥ് പത്രിക കൊടുത്തകാര്യം അറിയില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.


കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ വത്യാസം മറനീക്കി പുറത്തു വരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് നിർദ്ദേശിച്ച സി രഘുനാഥ് സ്ഥാനാർത്ഥിയായി ഇന്നലെ നാമനി‍ർദ്ദേശ പത്രിക നൽകിയെങ്കിലും കെപിസിസി അധ്യക്ഷൻ ഇത് അംഗീകരിച്ചിട്ടില്ല. 

രഘുനാഥ് പത്രിക കൊടുത്തകാര്യം അറിയില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഇന്നലെ കെ. സുധാകരൻ പിൻമാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.  വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമ്മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമർഷം കാരണമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാത്തത് എന്നാണ് സൂചന..

Latest Videos

അതേസമയം പാർട്ടി അറിയിച്ചത് അനുസരിച്ചാണ് ധർമ്മടത്ത് നാമനിർദ്ദേശ പത്രിക നൽകിയതെന്ന് സി.രഘുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിഹ്നം അനുവദിക്കാനായി തൻറെ വിശദാംശങ്ങൾ കെപിസിസി ശേഖരിച്ചിരുന്നു. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കി.  

click me!