ആഴക്കടൽ മത്സ്യബന്ധനം: ജുഡീഷ്യൽ അന്വേഷണം നടത്തണം; മുഖ്യമന്ത്രി കള്ളം പറയുന്നു, കൊള്ള നടത്തുന്നുവെന്നും എംഎം ഹസൻ

By Web Team  |  First Published Mar 29, 2021, 1:07 PM IST

മൂന്ന് മാസം കേരളത്തിൽ റേഷൻ വിതരണം നിലച്ചിരുന്നു. പിണറായിയും തിലോത്തമനുമാണ് അന്നം മുടക്കികൾ


ആലപ്പുഴ: ആഴക്കടൽ കരാറിന്റെ വസ്തുത പുറത്ത് കൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കേന്ദ്ര ഏജൻസികൾക്ക് എതിരായി അന്വേഷണം നടത്താൻ സംസ്ഥാനത്തിന് അധികാരം ഇല്ല. കള്ളം പറയുകയും കൊള്ളള നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി എന്ന റെക്കോഡ് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസം കേരളത്തിൽ റേഷൻ വിതരണം നിലച്ചിരുന്നു. പിണറായിയും തിലോത്തമനുമാണ് അന്നം മുടക്കികൾ. ഇരട്ട വോട്ട് വിഷയത്തിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമാണ്. ഇത്രയധികം വോട്ടുകൾ എങ്ങനെ വന്നുവെന്ന് കമ്മീഷൻ പരിശോധിക്കണം. ഗുരുവായൂരിൽ ബിജെപി-സിപിഎം ബന്ധം വ്യക്തമാണ്. അതില്ലെന്ന് വരുത്തിത്തീർക്കാനാണ് പിണറായിയുടെ ശ്രമം. ആർഎസ്എസ് വോട്ട് ഗുരുവായൂരിലും തലശ്ശേരിയിലും യുഡിഎഫിന് വേണ്ട. വർഗീയവാദികളുടെ വോട്ട് വേണ്ട. വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ഒരു ബന്ധവും ഉണ്ടാവില്ല.  ലൗ ജിഹാദ് തെരഞ്ഞെടുപ്പിൽ വിഷയമല്ല. ശബരിമല ഒരു പ്രധാന വിഷയമാണ്. ശബരിമല വിഷയത്തിലെ സുപ്രീം കോടതിയിലെ അന്തിമ വിധി പിണറായി സർക്കാരിന്റെ കൂടി അന്തിമ വിധി ആയിരിക്കും. ലൗ ജിഹാദ് - ക്രൈസ്തവ സഭകയക്കുള്ള ആശങ്ക അറിയിച്ചിരുന്നു. അതെല്ലാം അഭിമുഖീകരിക്കാൻ യുഡിഎഫ് തയ്യാറാണെന്നും ഹസൻ പറഞ്ഞു.

Latest Videos

click me!