മന്ത്രി ശൈലജയ്ക്ക് അരലക്ഷം ഭൂരിപക്ഷം നേടണമെന്ന ആവേശത്തിൽ പ്രവർത്തകർ, മത്സരം കടുപ്പിക്കാൻ യുഡിഎഫ്

By Web Team  |  First Published Apr 2, 2021, 7:07 AM IST

മട്ടന്നൂര്‍ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. കഴിഞ്ഞ തവണ ഇപി ജയരാജൻ നേടിയത് 43381 വോട്ടിന്റെ ഭൂരിപക്ഷമാണ്


മട്ടന്നൂർ: ഇടത് കോട്ടയായ മട്ടന്നൂരിൽ മന്ത്രി കെകെ ശൈലജ ഇറങ്ങുമ്പോൾ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷം നേടണമെന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവർത്തകർ പരിശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എൽഡിഎഫ് ഭൂരിപക്ഷം ഏഴായിരമാക്കി ചുരുക്കാനായത് ചൂണ്ടിക്കാട്ടി മത്സരം കടുക്കുമെന്ന അവകാശവാദമാണ് യുഡിഎഫിനുള്ളത്.

മട്ടന്നൂര്‍ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. കഴിഞ്ഞ തവണ ഇപി ജയരാജൻ നേടിയത് 43381 വോട്ടിന്റെ ഭൂരിപക്ഷമാണ്. സംസ്ഥനാത്ത് ഏറ്റവും പ്രതിഛായയുള്ള മന്ത്രി കെകെ ശൈലജ മട്ടന്നൂരിറങ്ങുമ്പോൾ ഭൂരിപക്ഷം 50000ത്തിന് മുകളിൽ കിട്ടുമെന്ന് പ്രവർത്തകർക്ക് ആത്മവിശ്വാസമുണ്ട്. സ്കൂളുകൾ, ആശുപത്രി, റോഡ്, പാലങ്ങൾ ഇങ്ങനെ അടിസ്ഥാന സൗകര്യ മേഖലയിലുണ്ടാക്കിയ വികസനം എടുത്തുപറഞ്ഞാണ് കെകെ ശൈലജ വോട്ട് ചോദിക്കുന്നത്.

Latest Videos

undefined

യുഡിഎഫ് ഒരിക്കലും മട്ടന്നൂരിലെ മത്സരം ഗൗരവത്തിലെടുക്കാറില്ല. മുന്നണി സമവാക്യങ്ങൾ പാലിക്കാൻ ഏതെങ്കിലും ഒരു ഘടകകക്ഷിക്ക് സീറ്റ് കൊടുക്കുന്നതാണ് രീതി. 2011 ല്‍ സോഷ്യലിസ്റ്റ് ജനതാദളിലെ ജോസഫ് ചാവറ. 2016ൽ ജനതാദളിലെ കെപി പ്രശാന്ത് എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ഇക്കുറി ആർഎസ്പിയുടെ ഇല്ലിക്കൽ അഗസ്തിയാണ് കൈക ഷൈലജയ്ക്ക് എതിരെ മത്സരിക്കുന്നത്. 2016ൽ മത്സരിച്ച ബിജു എളക്കുഴി തന്നെയാണ് ഇത്തവണയും എൻഡിഎ സ്ഥാനാർത്ഥി. 18, 620 വോട്ടുകളാണ് 2016ൽ ബിജു നേടിയത്.

 ലോക്സഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂരെ ഭൂരിപക്ഷം 7000മാക്കി ചുരുക്കാൻ യുഡിഎഫിനായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസിന് സീറ്റ് കിട്ടിയാൽ നല്ല മത്സരം നടത്താമെന്ന് പ്രാദേശിക നേതൃത്വം വാദിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ പിണക്കമെല്ലാം മാറ്റിവച്ച് ഇല്ലിക്കൽ അഗസ്ഥിയുടെ പ്രചാരണത്തിന് അണികൾ ഇറങ്ങിയിട്ടുണ്ട്.

click me!