'പാലായിൽ പണമൊഴുക്കി വോട്ട് പിടിക്കാൻ ശ്രമം, എൽഡിഎഫിലേക്കില്ല, എൻസിപി യുഡിഎഫിൽ വന്നാൽ സ്വീകരിക്കും': കാപ്പൻ

By Web Team  |  First Published Mar 18, 2021, 3:18 PM IST

മുന്നണി വിടാൻ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നതാണ്. തീരുമാനം നീട്ടികൊണ്ട് പോയത് എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററാണെന്നും കാപ്പൻ


കോട്ടയം: പാലായിൽ പണം ഒഴുക്കി വോട്ട് പിടിക്കാൻ ശ്രമം നടക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ.  ജോസ് കെ മാണിക്ക് വേണ്ടി പാലായുടെ വികസനം തടഞ്ഞുവച്ചു. പാലാക്കാര്‍ക്ക് ജോസിനോട് വിരോധമാണ്. വോട്ട‍മാര്‍ തനിക്കൊപ്പമുണ്ടെന്നും ജയം ഉറപ്പാണെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

ജോസിന് പാലാ  സീറ്റ് നൽകാൻ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റ് നൽകാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് തന്നെ അറിയിച്ചത്. അപ്പോൾ മുന്നണി വിടാൻ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നതാണ്. തീരുമാനം നീട്ടികൊണ്ട് പോയത് എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററാണെന്നും കാപ്പൻ പറഞ്ഞു.  താൻ ഇനി എൽഡിഎഫിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കിയ മാണി സി കാപ്പൻ, എൻസിപി യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കുമെന്നും അത് നടക്കാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും വ്യക്തമാക്കി.

Latest Videos

undefined

മാണി സി കാപ്പന് പറയാനുള്ളത്- ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റിംഗ് എഡിറ്റ‍‍‍ര്‍ വിനു വി ജോണിന് അനുവദിച്ച പ്രത്യേക അഭിമുഖം 

click me!