'പെരുമാറ്റച്ചട്ടം ലംഘിച്ചു'; ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി കാപ്പൻ

By Web Team  |  First Published Apr 5, 2021, 4:28 PM IST

പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.


കോട്ടയം: പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ  മാണിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് മാണി സി കാപ്പന്റെ ആരോപണം.

പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Latest Videos

undefined

പാലായില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയാണെന്ന് മാണി സി കാപ്പന്‍ ഇന്നലെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയത്. ഇത് മാന്യതയുള്ള ആരും ചെയുന്ന പ്രവര്‍ത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി  വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കാപ്പന്‍, പിന്നീട് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. കെഎം മാണിയുടെ മരണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ജോസ് കെ മാണിക്ക് അഭിമാന പ്രശ്‌നമാണ്.


 

click me!