പട്ടയം നല്‍കാമെന്ന് വാഗ്ദാനം മാത്രം; ഒല്ലൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി മലയോരസംരക്ഷണസമിതി

By Web Team  |  First Published Feb 20, 2021, 9:17 AM IST

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലയോരകര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്ന് പലവട്ടം വാഗദാനം ചെയ്തു.എന്നാല്‍ ഇതില്‍ വളരെ കുറച്ച് പേര്‍ക്കേ പട്ടയം കിട്ടിയിട്ടൂള്ളു. ബാക്കിയുളളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 


ഒല്ലൂര്‍: തൃശൂരിലെ ഒല്ലൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി മലയോരസംരക്ഷണസമിതി. പട്ടയം നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പതിനായിരത്തിലധികം കർഷകരാണ് ഇവിടെ പട്ടയത്തിനായി പോരാട്ടം തുടരുന്നത്. ഒല്ലൂര്‍ മണ്ഡലത്തിലെ മാടക്കത്തറ,നടത്തറ,പാണഞ്ചേരി പഞ്ചായത്തുകളിലായാണ് പട്ടയം കിട്ടാത്ത 12000ത്തോളം കുടിയേറ്റകര്‍ഷകരുളളത്. 

മലയോരമേഖലയായ ഇവിടെ ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലയോരകര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്ന് പലവട്ടം വാഗദാനം ചെയ്തു.എന്നാല്‍ ഇതില്‍ വളരെ കുറച്ച് പേര്‍ക്കേ പട്ടയം കിട്ടിയിട്ടൂള്ളു. ബാക്കിയുളളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. 

Latest Videos

undefined

എന്നാല്‍ 40,364 പട്ടയങ്ങള്‍ നല്‍കിയെന്നാണ് സര്‍ക്കാരിൻറെ അവകാശവാദം. എന്നാല്‍ ഇതിൻറെ പകുതി പോലും കിട്ടിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കാനാണ് ഇവരുടെ തീരുമാനം.

click me!